Thursday December 08, 2016
Latest Updates

എത്തിയോസിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു

എത്തിയോസിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു

ടയോട്ടയുടെ എന്‍ട്രി ലെവല്‍ സെഡാനായ എത്തിയോസിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു. പെട്രോള്‍ ഡീസല്‍ എത്തിയോസിന്റെ ജി വകഭേദത്തിലാണ് എക്‌സ്ക്ലൂസിവ് എന്ന സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറക്കിയത്. ഈ മാസം 11 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കും. ആകെ 900 എണ്ണമാണ് ഈ ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയിരിക്കുന്നത്.

ക്ലാസിക് ഗ്രേ , സിംഫണി സില്‍വര്‍ എന്നീ കളറുകളില്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ലഭ്യമാണ്. ഗ്രില്‍ , ഹെഡ് ടെയ്ല്‍ ലാംപുകള്‍ , ബാഹ്യ റിയര്‍ വ്യൂ മിറര്‍ എന്നിവയില്‍ ക്രോം അലങ്കാരമുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം , എക്‌സ്!ക്ലൂസിവ് ബാഡ്ജ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. പെട്രോള്‍ പതിപ്പിന് 5.98 ലക്ഷം രൂപയും , ഡീസല്‍ പതിപ്പിന് 7.10 ലക്ഷം രൂപയുമാണ് വില.

Scroll To Top