Saturday December 10, 2016
Latest Updates

എണ്‍പതുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

എണ്‍പതുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

കൊല്ലം: കൊല്ലം ചവറയില്‍ 80കാരി ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ടു സംശയ്യിക്കപ്പെട്ട നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടു വിട്ടയയ്ക്കുകയായിരുന്നു.

എന്നാല്‍ അറസ്റ്റിലായ ആളിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ഈസ്റ്റര്‍ ദിനത്തില്‍ രാത്രിയില്‍ ചവറയിലെ വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസമാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. ഇവര്‍ പീഡനത്തിനിരയായതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് വ്യക്തമായത്.

ഇതേ തുടര്‍ന്നാണ് പോലീസ് പീഡന മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംശയം തോന്നിയ അയല്‍വാസികളായ ഏതാനും പേരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു ഇതില്‍ നിന്നാണ് യഥാര്‍ത്ഥ പ്രതി കുടുങ്ങിയത്. പൊലീസ് കമ്മീഷണര്‍ ദബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Scroll To Top