Wednesday December 07, 2016
Latest Updates

എണ്ണ വില 80 ഡോളറിലേയ്ക്ക് ഉയരുമെന്ന് പ്രവചനം 

എണ്ണ വില 80 ഡോളറിലേയ്ക്ക് ഉയരുമെന്ന് പ്രവചനം 

ഡബ്ലിന്‍:ഈ വര്‍ഷം രണ്ടാം പകുതിയോടെ എണ്ണവില ആഗോള തലത്തില്‍ വര്‍ധിക്കുമെന്ന് പ്രവചനം. ക്രൂഡ്ഓയില്‍ വില ബാരലിന് 60 ഡോളറില്‍ നിന്നും 80 ഡോളര്‍ വരെയായി വര്‍ധിക്കുമെന്ന് ഡേവി സ്റ്റോക്‌ബ്രോക്കേഴ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ലൈറ്റ് ടൈറ്റ് ഓയില്‍ ഉല്‍പാദനമായിരിക്കും ഇനി എണ്ണവിലയുടെ ഗതി നിര്‍ണയിക്കുക എന്നും റിപ്പോര്‍ട്ട് പറയുന്നു. 

യുഎസ് ലൈറ്റ് ടൈറ്റ് ഓയിലാണ് വരും കാലങ്ങളില്‍ എണ്ണവില നിര്‍ണയിക്കുക. പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായ ചെലവു കുറഞ്ഞ പര്യവേഷണമാണ് എല്‍ടിഒയ്ക്ക് ഉപയോഗിക്കുന്നത്. എല്‍ടിഒയുടെ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് എണ്ണവില സ്ഥിരതയിലെത്തിക്കാനാണ് ഒപെക് ശ്രമം. ഇതു കാരണം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 80 മുതല്‍ 90 ഡോളര്‍ വരെയായി ഉയരും. എണ്ണ വില സ്ഥിരത കൈവരിക്കുന്നതോടെ പര്യവേക്ഷണം വീണ്ടും ആരംഭിക്കും. 

എണ്ണവില ബാരലിന് 55 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍. അമേരിക്ക ഒഴികെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉപ്പോഴും പരമ്പരാഗത പര്യവേഷണ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ വിലയിടിവിന് പിന്നില്‍ ലൈറ്റ് ടൈറ്റ് ഓയില്‍ ഉല്‍പാദനമാണെന്നാണ് വിലയിരുത്തല്‍.

Scroll To Top