Thursday December 08, 2016
Latest Updates

എട്ട് മാസം കൊണ്ട് ഐറിഷുകാര്‍ കുടിച്ചുതീര്‍ത്തത് 45 മില്ല്യന്‍ ബോട്ടില്‍ വൈന്‍

എട്ട് മാസം കൊണ്ട് ഐറിഷുകാര്‍ കുടിച്ചുതീര്‍ത്തത് 45 മില്ല്യന്‍ ബോട്ടില്‍ വൈന്‍

ഡബ്ലിന്‍ :ഐറിഷുകാര്‍ എട്ടു മാസം കൊണ്ട് കുടിച്ചുതീര്‍ത്തത് 45 മില്ല്യണ്‍ ബോട്ടില്‍ വൈന്‍ .

കഴിഞ്ഞ ബജറ്റില്‍ മന്ത്രി നൂനന്‍ ഒരു കുപ്പി വൈനിന് ഒരു യൂറോ എക്‌സ്ട്രാ ടാക്‌സ് അടക്കണമെന്ന് തീരുമാനം എടുത്തപ്പോള്‍ വൈന്‍ അസോസിയേഷന്‍ അതിനെ എതിര്‍ത്തിരുന്നു . ചെറുകിട വ്യാപാരങ്ങള്‍ക്ക് സഹായകമാകും എന്ന് പറഞ്ഞ് നൂനന്‍ ബജറ്റ് തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന കണക്കു പ്രകാരം ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിന് എത്രമാത്രം ലാഭം ഉണ്ടാക്കിക്കൊടുത്തുവെന്ന് വ്യക്തമാണ്. കഴിഞ്ഞ ജനുവരി തൊട്ട് ആഗസ്ത് മാസം അവസാനം വരെയുള്ള സാമ്പത്തിക വകുപ്പിന്റെ കണക്കനുസരിച്ച് 45 മില്ല്യണ്‍യൂറോയാണ് ഇത്തരത്തില്‍ ലഭിച്ചത്.

ഫിന ഗേലിന്റെ ടിഡി ആയ ബ്രണ്ടാന്‍ ഗ്രിഫിന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി നൂനന്‍ ഇത് വിശദീകരിച്ചത്.

സൗത്ത് കെറിയിലെ ഡപ്യൂട്ടി മാധ്യമങ്ങളോട് പറഞ്ഞത് ബജറ്റിനെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നെങ്കിലും വന്നിരിക്കുന്ന കണക്കുകള്‍ സ്വാഗതം ചെയ്യുകയാണെന്നാണ്.

ടാക്‌സ് ഇനിയും വര്‍ദ്ധിപ്പിക്കുന്നതില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ എല്ലാം ബജറ്റനുസരിച്ചുതന്നെ നീങ്ങും എന്നായിരുന്നു ഗ്രിഫിന്‍ പറഞ്ഞത്. ടാകാസ് വര്‍ദ്ധനവിനെ ഒരുപാട് ആളുകള്‍ എതിര്‍ത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011/12 കാലയളവില്‍ വൈന്‍ കുപ്പിക്കേര്‍പ്പെടുത്തിയ നികുതി വകയില്‍ 231 മില്ല്യണ്‍ യൂറോയാണ് നേടാന്‍ കഴിഞ്ഞത്. ഈ ഒന്‍പതുമാസ കാലയളവില്‍ അത് 174.8 മില്ല്യണ്‍ യൂറോ എന്ന നിരക്കിലാണ് ഉയര്‍ന്നത്. വര്‍ഷാവസാനത്തോടെ തന്നെ ഇത് 231 മില്ല്യണ്‍ യൂറോ തികയ്ക്കും എന്നാണ് ലാമ്പത്തിക വകുപ്പിന്റെ വിലയിരുത്തല്‍.

സര്‍ക്കാരിന്റെ ഇത്തരം നികുതി വര്‍ദ്ധനവുകള്‍ ടൂറിസം മേഖലകളെ പോലും വിഷമത്തിലാക്കുന്നുണ്ടെന്നാണ് ഐഡബ്ല്യുഎ പറയുന്നത്.
ഇത്തരത്തില്‍ വൈനിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ഏക രാജ്യമായി അയര്‍ലണ്ട് മാറുകയാണെന്ന് ഐഡബ്ല്യുഎ ചെയര്‍മാന്‍ മൈക്കല്‍ ഫോലെ പറഞ്ഞു.

Scroll To Top