Thursday December 08, 2016
Latest Updates

എട്ട് മക്കളുടെ അമ്മയായ യുവതിയ്ക്ക് ഇനിയും കുട്ടികള്‍ വേണം, ലക്ഷ്യം ചൈല്‍ഡ് ബെനഫിറ്റ്

എട്ട് മക്കളുടെ അമ്മയായ യുവതിയ്ക്ക് ഇനിയും കുട്ടികള്‍ വേണം, ലക്ഷ്യം ചൈല്‍ഡ് ബെനഫിറ്റ്

ലണ്ടന്‍: ഇനിയും കുട്ടികള്‍ വേണമെന്ന് എട്ട് മക്കളുടെ അമ്മയായ യുവതി. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം സ്വദേശിനിയായ യുവതിയാണ് എട്ടു മക്കള്‍ക്ക് ജന്മം നല്‍കിയ ശേഷവും ഇനിയും കുട്ടികള്‍ വേണമെന്ന് വാശി പിടിച്ച് വാര്‍ത്തയില്‍ ഇടം നേടിയത്. മേരി ബക്കന്‍ എന്ന യുവതിയാണ് ഈ വാര്‍ത്താ താരം. സര്‍ക്കാര്‍ ധനസഹായമായ ചൈല്‍ഡ് ബെനഫിറ്റ് കൂടുതല്‍ വാങ്ങുന്നതിനും വലിയ കൌണ്‍സില്‍ വീട് അനുവദിച്ച് കിട്ടുന്നതിനും വേണ്ടിയാണ് മേരി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നത്. സിംഗിള്‍ പേരന്റ് ആനുകൂല്യവും ഇവര്‍ ക്ലെയിം ചെയ്യുന്നുണ്ട്. 

എന്നാല്‍ ഇനി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെങ്കില്‍ മേരിക്ക് വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീകളെ ആശ്രയിക്കേണ്ടി വരും. ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതിനാല്‍ മേരിക്ക് ഇനി സ്വാഭാവിക ഗര്‍ഭ ധാരണം സാധ്യമല്ല. ഇതേതുടര്‍ന്ന് പ്രസവം നിരത്താനും ഡോക്ടര്‍മാര്‍ ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളുടെ എണ്ണം 10 തികയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് മേരി. ഗര്‍ഭപാത്രം വാടകയ്ക്ക് എടുത്തിട്ടെങ്കിലും തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന വാശിയിലാണ് മേരി. 
പത്ത് കുട്ടികളുണ്ടെങ്കില്‍ ചൈല്‍ഡ് ബെനഫിറ്റില്‍ ആഴ്ചയില്‍ 70 പൌണ്ട് അധികം ലഭിക്കും. ഈ തുക ലക്ഷ്യമിട്ടാണ് മേരി കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീവ്രശ്രമം തുടങ്ങിയത്. നിലവില്‍ പ്രതിമാസം 2200 യൂറോ ഇവര്‍ ബെനഫിറ്റ് വാങ്ങുന്നുണ്ട്. പത്ത് കുട്ടികളായാല്‍ അഞ്ച് മുറികളുള്ള കൌണ്‍സില്‍ വീടിനു വേണ്ടിയും ഇവര്‍ക്ക് അപേക്ഷിക്കാനാകും. നിലവില്‍ മൂന്ന് മുറിയുള്ള ഒരു വാടക വീട്ടിലാണ് മേരിയും 8 മക്കളും താമസിക്കുന്നത്

Scroll To Top