Tuesday December 06, 2016
Latest Updates

എട്ടു സഹോദരങ്ങളെ ദത്തെടുത്ത ദമ്പതികള്‍ 

എട്ടു സഹോദരങ്ങളെ ദത്തെടുത്ത ദമ്പതികള്‍ 

ദത്തെടുക്കലിലും ഒരു റിക്കാര്‍ഡ് .അമേരിക്കന്‍ ദമ്പതികളായ  ടെന്നസിയിലെ ഫ്രാങ്ക്‌ലിന്‍ സ്വദേശികളായ മൈക്ക്, ഹെയ്‌ലി
എന്നിവരാണ് ദത്തെടുക്കലില്‍ റിക്കാര്‍ഡ് നേട്ടത്തിനു ഉടമകളായത്. ആഫ്രിക്കന്‍ വംശജരായ എട്ട് കുട്ടികളെയാണ് ഈ ദമ്പതികള്‍ ഒരുമിച്ചത് ദത്തെടുത്തത്. ഒരു കുടുംബത്തിലെ എട്ട് കുട്ടികളെയാണ് ഇവര്‍ ദത്തെടുത്തത്.

ഹെയ്‌ലി, മൈക്ക് ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഇവരുടെ ജനനം വളരെയേറെ സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു. ഇതേതുടര്‍ന്നാണ് ദമ്പതികള്‍ ഒരു കുട്ടിയെ കൂടി ദത്തെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായി ഇവര്‍ സീറ ലിയോണിലെ ഒരു അനാഥാലയത്തില്‍ എത്തി. അപ്പോഴാണ് ആഫ്രിക്കന്‍ വംശജരായ ഈ കുട്ടികളെക്കുറിച്ച് മൈക്കും ഹെയ്‌ലിയും അറിയുന്നത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മക്കളെ വളര്‍ത്താന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇവരുടെ അമ്മ അനാഥാലയത്തില്‍ ചേര്‍ക്കുകയായിരുന്നു.

ഇക്കാര്യം കേട്ടറിഞ്ഞ മൈക്ക് ഹെയ്‌ലിന്‍ ദമ്പതികള്‍ ഇവരെ ദത്തെടുക്കാന്‍ തയ്യാറാവുകയായിരുന്നു. ദത്തെദുക്കപ്പെട്ടതില്‍ നാല് വയസുകാരന്‍ മുതല്‍ 16 വയസുള്ള പെണ്‍കുട്ടി വരെയുണ്ട്. 7 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന സഹോദര സംഘത്തെയാണ് ഇവര്‍ ദത്തെടുത്തത്. ഇത്രയും കുട്ടികളെ ഒരുമിച്ച് ദത്തെടുക്കുന്നത് ലോകത്ത് തന്നെ ഇത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top