Sunday December 11, 2016
Latest Updates

എട്ടുകാലികള്‍ മസ്ദ കമ്പനിക്ക് പണി കൊടുത്തു ; മസ്ദ അമേരിക്കന്‍ വിപണിയില്‍ നിന്ന് 42,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു

എട്ടുകാലികള്‍ മസ്ദ കമ്പനിക്ക് പണി കൊടുത്തു ; മസ്ദ അമേരിക്കന്‍ വിപണിയില്‍ നിന്ന് 42,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു

ന്യൂയോര്‍ക്ക്: പെട്രോള്‍ കുടിക്കാന്‍ എട്ടുകാലികള്‍ പെട്രോള്‍ ടാങ്കില്‍ കയറിയതോടെ മസ്ദ കാറുകള്‍ പണിമുടക്കി. പെട്രോളിന്‍െ്‌റ ഗന്ധം ചിലന്തികളെ ക്ഷണിച്ചു വരുത്തുന്നതായും ഇവ വല നെയ്ത് യന്ത്രത്തകരാര്‍ വരുത്തുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് മസ്ദാ മോട്ടോഴ്‌സ് അമേരിക്കയില്‍ നിന്നും തങ്ങളുടെ ചില കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2.5 ലിറ്റര്‍ എഞ്ചിനുകള്‍ വരുന്ന 2010 നും 2012 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട 42,000, മസ്ദ 6 , സെഡാന്‍ വിഭാഗത്തിലുള്ള കാറുകളാണ് ചിലന്തി ശല്യം മൂലം കമ്പനി തിരിച്ചുവിളിച്ചത്. ചിലന്തികള്‍ എഞ്ചിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്ന വിധത്തില്‍ വല നെയ്യുന്നതാണ് പ്രശ്‌നമായിരിക്കുന്നത്. ഇക്കാര്യം കമ്പനി അമേരിക്കലെ തങ്ങളുടെ വാഹനത്തിന്‍െ്‌റ വാഹന ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു കഴിഞ്ഞു.

അതേസമയം അമേരിക്കയ്ക്ക് പുറത്ത് വില്‍പ്പന നടത്തിയ വാഹനങ്ങളുടെ കാര്യത്തെക്കുറിച്ച് അറിവായിട്ടില്ല. 2009 ലും 2010 ലും മസ്ദാ6 , സെഡാന്‍ കാറുകളുടെ കാര്യത്തില്‍ കമ്പനി ഇതേ തലവേദന നേരിട്ടിരുന്നു. പെട്രോള്‍ എഞ്ചിനുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തിലായിരുന്നു അന്ന് തകരാറ് കണ്ടെത്തിയത്. 65,000 വാഹനങ്ങളാണ് അന്ന് മസ്ദാ തിരിച്ചു വിളിച്ചത്. ചിലന്തികള്‍ ഉള്ളില്‍ കടക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി കാനിസ്റ്റാര്‍ വെന്‍്‌റ് ലൈനില്‍ ഒരു സ്പ്രിംഗ് ഘടിപ്പിക്കുകയും ചെയ്തു. വ്യാപകമായി പരാതി നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ എണ്ണടാങ്കുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നത്തെയും സമാന ഗതിയിലുള്ള എന്തെങ്കിലും വിദ്യ തന്നെ ഉപയോഗിക്കാനാണ് കമ്പനിയുടെ ശ്രമം.

ഇന്ധനത്തിന്‍െ്‌റ സുഗമാമായ പ്രവാഹത്തെ ചിലന്തിവലകള്‍ തടസ്സപ്പെടുത്തുന്നതായിട്ടാണ് കണ്ടെത്തല്‍. ഇത് പെട്രോള്‍ ചോരാനും തീപിടുത്തത്തിനും കാരണമാകുമെന്നും നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തീപിടുത്തവുമായി ബന്ധപ്പെട്ട ഒരു സംഭവങ്ങളും തങ്ങളുടെ ശ്രദ്ധയില്‍ ഇതുവരെ പെട്ടിട്ടില്ലെന്ന് മസ്ദാ വ്യക്തമാക്കി. ടാങ്കുകള്‍ കേടാകുന്ന ഒമ്പതിലധികം റിപ്പോര്‍ട്ടുകള്‍ കമ്പനിക്ക് ഇതുവരെ കിട്ടിയതായി എഞ്ചിനീയര്‍മാര്‍ പറയുന്നു. ഡീലര്‍മാരിലേക്ക് കാറുകള്‍ തിരികെ കൊണ്ടുവരാന്‍ കമ്പനി കാര്‍ ഉടമകള്‍ക്കിടയില്‍ വ്യാപക പ്രചരണമാണ് നടത്തിയിരിക്കുന്നത്.

എന്നാല്‍ മറ്റേതോ രഹസ്യകാരണങ്ങളലാണ് മസ്ദ വാഹനങ്ങള്‍ തിരിചച്ചുവിളിക്കുന്നതെന്നും ‘പാവം ‘എട്ടുകാലികളെ വെറുതെ പഴി പറയുന്നുവെന്നുമാണ് മസ്ദയുടെ എതിരാളികളുടെ പ്രചരണം

Scroll To Top