Friday December 09, 2016
Latest Updates

എച്ച്5 എന്‍1 പനി വൈറസുകളില്‍ ഏറ്റവും മാരകം

എച്ച്5 എന്‍1 പനി വൈറസുകളില്‍ ഏറ്റവും മാരകം

സംസ്ഥാനത്ത് പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എന്‍1 മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതും എച്ച് എന്‍ വിഭാഗത്തിലെ 11 ഇനം പനി വൈറസുകളില്‍ ഏറ്റവും മാരകമെന്നു ആരോഗ്യ വിദഗ്ദര്‍ . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2003നു ശേഷം ഇതുവരെ 668 പേരില്‍ എച്ച്5 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 393 പേര്‍ മരിച്ചു. 1993ലാണ് എച്ച്5 എന്‍11 വൈറസ് മനുഷ്യരിലേക്ക് ബാധിച്ചതാണ് കണ്ടെത്തിയത്.

ആര്‍എന്‍എ ഗണത്തില്‍പ്പെടുന്ന വൈറസുകളാണ് എച്ച് എന്‍. വൈറസിന്റെ പേരിലെ എച്ചും എന്നും അതിലെ പ്രോട്ടീനുകളെ സൂചിപ്പിക്കുന്നു. ഹീമാഗ്ലൂട്ടിനിന്‍ (എച്ച്) എന്ന പ്രോട്ടീന്റെ ഏതു വകഭേദമാണ് എന്നത് നമ്പര്‍ സൂചിപ്പിക്കുന്നു. എച്ച്1 എന്‍1 അതിവേഗം പടരുന്നതും എന്നാല്‍ അത്ര മാരകമല്ലാത്തതുമായ വൈറസാണ്. എന്നാല്‍ എച്ച്5 എന്‍1 സാവധാനം പടരുന്നതും മാരകവുമാണ്.

പക്ഷികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് ഈ വൈറസ് പകരുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതിന് തെളിവില്ല. കടുത്ത പനി, ചുമ, ശ്വാസതടസം, കീഴ്‌വയറ്റില്‍ വേദന, ഛര്‍ദി, സന്ധിവേദന, നെഞ്ചുവേദന തുടങ്ങിയവയാണ് എച്ച്5 എന്‍1 ബാധിക്കുന്നവരുടെ രോഗലക്ഷണം. പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കുക രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉടന്‍ വൈദ്യ സഹായം തേടുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.

Scroll To Top