Sunday December 04, 2016
Latest Updates

എച്ച്1എന്‍1 ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്നു, 43 പേര്‍ കൂടി മരിച്ചു

എച്ച്1എന്‍1 ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്നു, 43 പേര്‍ കൂടി മരിച്ചു

എച്ച്1എന്‍1 പനി ബാധിച്ചു രാജ്യത്ത് 43 പേര്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1158 ആയി. രോഗബാധിതരുടെ എണ്ണം 21,412. മരണങ്ങള്‍ കൂടുതലും ഗുജറാത്തിലും രാജസ്ഥാനിലുമാണ്.

രോഗഭീതിയെ തുടര്‍ന്ന് അഹമ്മദാബാദില്‍ പതിനായിരത്തിലധികം അഭിഭാഷകര്‍ മൂന്ന് ദിവസമായി കോടതികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. രോഗം ബാധിച്ച് അഹമ്മദാബാദില്‍ ഇതുവരെ 79 പേര്‍ മരിച്ചു. ഗുജറാത്തില്‍ ആകെ മരണം 283. രാജസ്ഥാനില്‍ മരണസംഖ്യ 277 ആയി. ഉത്തരേന്ത്യയില്‍ എച്ച്1എന്‍1 പടര്‍ന്നുപിടക്കുകയാണ്.

ഏപ്രിലില്‍ മെക്‌സിക്കോയിലാണ് ആദ്യമായി എച്ച്1എന്‍1 പനി കണ്ടെത്തിയത്. നിരവധി രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഇന്‍ഫഌവിന്‍സ എച്ച്1എന്‍1 എന്ന വൈറസാണ് ഈ രോഗത്തിനു കാരണം. ഈ വൈറസിന്റെ ജീനുകള്‍ക്ക് വടക്കേ അമേരിക്കയിലെ പന്നികളില്‍ കാണപ്പെടുന്ന ജീനുകളുമായി സാദൃശ്യമുള്ളതിനാലാണ് ഈ രോഗത്തിന് പന്നിപ്പനി (സൈ്വന്‍ ഫ്‌ളൂ) എന്ന പേരു വന്നത്. പന്നികളുമായി അടുത്ത് ഇടപഴകുന്ന മനുഷ്യര്‍ക്കാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതല്‍.

Scroll To Top