Thursday December 08, 2016
Latest Updates

എച്ച്.എസ്.ഇയുടെ സംരക്ഷണത്തിന് വിട്ടുകൊടുത്ത കുട്ടി മരിച്ച സംഭവം അന്വേഷണം തുടരുന്നു 

എച്ച്.എസ്.ഇയുടെ സംരക്ഷണത്തിന് വിട്ടുകൊടുത്ത കുട്ടി മരിച്ച സംഭവം അന്വേഷണം തുടരുന്നു 

ഡബ്ലിന്‍: എച്ച്.എസ്.ഇയുടെ സംരക്ഷണത്തിന് വിട്ടുകൊടുത്ത കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നു. പതിനാറുകാരനാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 ന് ഡബ്ലിന്‍ 7 ലെ ഫോക്കസ് അയര്‍ലണ്ടിന്റെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളില്‍ ഒന്നിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത മരുന്ന് ഉപയോഗമാണ് മരണ കാരണമെന്നാണ് സൂചന. നിയമപരമായ കാരണങ്ങളാല്‍ മരിച്ച കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ കുട്ടിയെ അമ്മ എച്ച്,എസ്.ഇയുടെ സംരക്ഷണത്തിന് വിട്ടുകൊടുത്ത് നാല് ആഴ്ച കഴിഞ്ഞാണ് മരണം സംഭവിക്കുന്നത്. 

ഡബ്ലിന്‍ കൊറോണര്‍ കോടതിയിലാണ് ഇത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നത്. കെയര്‍ ഹോമില്‍ നിന്ന് നിരന്തരം പുറത്ത് ചാടിയ കുട്ടിയെ എച്ച്.എസ്.ഇയുടെ പരിചരണത്തിനായി നല്‍കുന്നുവെന്ന് കുട്ടിയുടെ അമ്മ തന്നെ സ്വമേധയാ സമ്മതപത്രം എഴുതി നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഉറക്ക ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകള്‍ അമിതമായി ഉപയോഗിച്ചിരുന്നതായി സാക്ഷി മൊഴിയുണ്ട്. മരണപ്പെട്ട കുട്ടിയും ഇത്തരത്തില്‍ മരുന്ന് ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്

Scroll To Top