Thursday December 08, 2016
Latest Updates

എച്ച് എസ് ഇയിലെ മുഴുവന്‍ സമയ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്

എച്ച് എസ് ഇയിലെ മുഴുവന്‍ സമയ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: എച്ച് എസ് ഇയിലെ മുഴുവന്‍ സമയ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 2100 ജീവനക്കാരെ എങ്കിലും വെട്ടിച്ചുരുക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി എച്ച് എസ് ഇയും ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു. വര്‍ഷാവസാനത്തോടെ മുഴുവന്‍ സമയ ജീവനക്കാരുടെ എണ്ണം 94,209 ആയി കുറയ്ക്കാനാണ് നിര്‍ദ്ദേശം. 

മുഴുവന്‍ സമയ ജീവനക്കാരില്‍ ഇപ്പോള്‍ 2,669 അധികം ജീവനക്കാരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് കുറച്ചു കൊണ്ടുവരാനാണ് ജീവനക്കാരെ കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹെല്‍ത്ത് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അധിക ജീവനക്കാരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. 

ആരോഗ്യവകുപ്പിന് അധികമായി അനുവദിക്കപ്പെടുന്ന തുകയ്ക്ക് തുല്യമായി ചെലവ് ചുരുക്കലും ആവശ്യമായി വരുമെന്ന് വകുപ്പ് മന്ത്രി ലിയോ വരദ്കറോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി എച്ച് എസ് ഇയ്ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ഏജന്‍സി ജീവനക്കാരെ ഒഴിവാക്കി ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌ക്കാരങ്ങള്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. 

Scroll To Top