Tuesday December 06, 2016
Latest Updates

എച്ച്‌ഐവി വൈറസുകളെ കൊല്ലുന്ന ഉറ വിപണിയിലേക്ക്

എച്ച്‌ഐവി വൈറസുകളെ കൊല്ലുന്ന ഉറ വിപണിയിലേക്ക്

ഈ നൂറ്റാണ്ടില്‍ മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എയിഡ്‌സ്. വൈദ്യശാത്രം എത്ര ശ്രമിച്ചിട്ടും എയിഡ്‌സിന് കൃത്യമായ മരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ എയിഡ്‌സിനെ ചെറുക്കാന്‍ കഴിയുന്ന ഗര്‍ഭ നിരോധന ഉറ കണ്ടെത്തി. 99.9 ശതമാനം എയിഡ്‌സിനെ ചെറുക്കാന്‍ ഈ ഗര്‍ഭനിരോധന ഉറയ്ക്ക് സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഓസ്‌ട്രേലിയന്‍ ബയോ ടെക് സ്ഥാപനമായ സ്റ്റാര്‍ ഫാര്‍മയാണ്. വിവ ജെല്‍ ഉറ കണ്ടെത്തിയത്.

ഈ ഉറ എയിഡ്‌സ് വൈറസുകളെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നാണ്. എച്ച്‌ഐവി വൈറസുകളെ കൊല്ലാന്‍ കഴിയുമെന്ന അവകാശ വാദത്തോടെ ഇത് ആദ്യമായാണ് ഒരു ഗര്‍ഭനിരോധന ഉറ പുറത്തിറങ്ങുന്നത്. വിദഗ്ദരുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഈ ഉറ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തും. ഓസ്‌ട്രേലിയയില്‍ ലൈംഗികകന്യ രോഗങ്ങള വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ കന്ദെത്തലുമായി കമ്പനി രംഗത്ത് വന്നത്.

Scroll To Top