Thursday December 08, 2016
Latest Updates

എച്ച്എസ്ഇ വെയ്റ്റിംഗ് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപണം; അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് 

എച്ച്എസ്ഇ വെയ്റ്റിംഗ് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോപണം; അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് 

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ ജീവനക്കാര്‍ കൃത്രിമം കാട്ടുന്നുവെന്ന് ആരോപണം. ടാര്‍ജറ്റ് ലക്ഷ്യം നേടാന്‍ വെയ്റ്റിംഗ് ലിസ്റ്റ് കൃത്രിമമായി സൃഷ്ടിക്കാന്‍ എച്ച്എസ്ഇ തന്നെ ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് ആരോപണം. ആരോപണം അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചില ഐറിഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. വെയ്റ്റിംഗ് ലിസ്റ്റ് കൃത്രിമമായി സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ട് എച്ച്എസ്ഇയില്‍ നിന്ന് ജീവനക്കാര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ അയച്ചതായാണ് വാര്‍ത്ത. വെയ്റ്റിംഗ് ലിസ്റ്റിന്റെ തീവ്രത കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാര്‍ കൃത്രിമം കാണിക്കുന്നത്. 

ദീര്‍ഘകാലമായി ചികിത്സ കാത്തിരിക്കുന്ന രോഗികളുടെ മുന്‍ഗണനാ ക്രമം തയ്യാറാക്കുക, മറ്റ് ടെസ്റ്റുകള്‍ ആവശ്യമുള്ള രോഗികളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക, ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവര്‍ക്ക് രണ്ടാഴ്ച കഴിഞ്ഞുള്ള അപ്പോയിന്റ്‌മെന്റ് നല്‍കുകയോ സ്വകാര്യ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിക്കുകയോ ആണ് ചെയ്യുന്നത്. 

അതേസമയം വെയ്റ്റിംഗ് ലിസ്റ്റില്‍ കൃത്രിമം കാണിക്കാന്‍ ആവശ്യപ്പെട്ട് ഏതെങ്കിലും സര്‍ക്കുലര്‍ അയച്ചതായി അറിയില്ലെന്ന് എച്ച്എസ്ഇ പ്രതികരിച്ചു. എച്ച്എസ്ഇ മാനേജര്‍മാര്‍ ആരെങ്കിലും ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ അയച്ചതായി തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ഒപി വിഭാഗത്തില്‍ എത്തുന്ന രോഗികളെ സ്വകാര്യ ഡോക്ടര്‍മാരുടെ അടുത്ത് അയക്കുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത്തരം പ്രവണതകള്‍ അവസാനിപ്പിച്ചതായും എച്ച്എസ്ഇ പ്രതികരിച്ചു. 

അതേസമയം എച്ച്എസ്ഇക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൌരവമുള്ളതാണെന്ന് ആരോഗ്യവകുപ്പ് വക്താവ് പ്രതികരിച്ചു. സംഭവം അന്വേഷിക്കുമെന്നും എച്ച്എസ്ഇ വക്താവ് അറിയിച്ചു. ആരോപണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഫിനാഫാള്‍ ആരോഗ്യ വക്താവ് ബില്ലി കെല്ലെഹര്‍ ആവശ്യപ്പെട്ടു.

Scroll To Top