Tuesday December 06, 2016
Latest Updates

എച്ച്എസ്ഇ ഫണ്ടിംഗ് ദുരുപയോഗം : സെന്റ് വിന്‍സന്റ്റ്‌സ് ആശുപത്രിയും വിവാദത്തില്‍

എച്ച്എസ്ഇ ഫണ്ടിംഗ് ദുരുപയോഗം : സെന്റ് വിന്‍സന്റ്റ്‌സ് ആശുപത്രിയും വിവാദത്തില്‍

ഡബ്ലിന്‍ :എച്ച്എസ്ഇ ഫണ്ടിംഗ് ദുരുപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സെന്റ് വിന്‍സെന്റ് ആശുപത്രി ഗ്രൂപ്പിനും നോട്ടീസ്. ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന എച്ച്എസ്ഇ ഫണ്ടിംഗ് ദുരുപയോഗത്തിലെ അന്വേഷണം നേരിടുന്ന മറ്റൊരു ആശുപത്രി സംരംഭമായി സെന്റ് വിന്‍സെന്റ് ആശുപത്രിയും മാറിയിരിക്കുകയാണ്.550,000 യൂറോ ഗ്രൂപ്പിന്റെ അഞ്ചു ഡയറക്റ്റര്‍മാര്‍ നിയമവിധേയമല്ലതെ കൈവശപ്പെടുത്തി എന്നാണു പുതിയ കണ്ടെത്തല്‍ .
ആശുപത്രിയുടെ ഭരണനിയന്ത്രണവും ഫണ്ടിംഗ് ഉപയോഗവും സംബന്ധിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരെ ചോദ്യം ചെയ്യണമെന്ന് ഫിന്‍ഗീല്‍ റ്റിഡിയും പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അംഗവുമായ സൈമണ്‍ ഹാരിസ് പറഞ്ഞു.
എന്നാല്‍ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക വിവരങ്ങള്‍ പിഎസിയുടെ മുന്നില്‍ വ്യക്തമാക്കുന്നതിനായി മാനേജ്‌മെന്റ് അംഗങ്ങളുടെ ഒരു യോഗം വിക്ലോ ഡപ്യൂട്ടി വിളിച്ചിട്ടുമുണ്ട്.
ഏതെങ്കിലും വകുപ്പ് സര്‍ക്കാര്‍ പോളിസികള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഒയ്‌റീച്ചസ് കമ്മറ്റിക്കു മുന്‍പാകെ വിചാരണയ്ക്ക് വിധേയമാക്കുമെന്ന് പിഎസി ചെയര്‍മാന്‍ ജോണ്‍ മക്ഗിന്നസ് അറിയിച്ചു.
സെന്റ് വിന്‍സെന്റ് ഗ്രൂപ്പുകളില്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ പോളിസികള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുള്ളൂ.
സെന്റ് വിന്‍സെന്റ് ആശുപത്രിയുടെ എല്ലാ വിഭാഗങ്ങളും വളരെ കൃത്യമായ രീതിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നവയാണ്. എന്നാല്‍ എല്ലാ സ്റ്റാഫുകളും പോളിസികള്‍ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് എച്ച്എസ്ഇ ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
2011ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പെന്‍ഷന്‍ വിഭാഗത്തില്‍ ചില സ്റ്റാഫുകളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്ന് ഹാരിസ് പറയുന്നു. അയര്‍ലണ്ടില്‍ പാലിക്കപ്പെട്ടുപോരുന്ന പല നിയമങ്ങള്‍ക്കും എതിരായി സാമ്പത്തിക കണക്കുകള്‍ കൃത്യമായി കാണിക്കാന്‍ ആശുപത്രി അധികൃതര്‍ അവിടെ പരാജയപ്പെടുകയായിരുന്നു. 2011ലെ 554,377 യൂറോയുടെ അക്കൗണ്ട് രേഖകളെയും ഹാരിസ് ചോദ്യംചെയ്തു.
2011ലെ അക്കൗണ്ട് വിവരങ്ങള്‍ ഈയടുത്തകാലത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ലെ റിപ്പോര്‍ട്ടുകള്‍ ഇതുവരെയായി കമ്പനിയുടെ രജിസ്‌ട്രേഷന്‍ ഓഫീസില്‍ എത്തിയിട്ടുമില്ലെന്നും സൈമണ്‍ ഹാരിസ് ആരോപിച്ചു.
എന്നാല്‍ ഈ ആരോപണങ്ങളെ സംബന്ധിച്ച് സെന്റ് വിന്‍സെന്റ് ഗ്രൂപ്പ് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ല. ചാരിറ്റി തട്ടിപ്പു മായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന 40ശതമാനത്തോളം ഫണ്ടും നിര്‍ത്തലാക്കിയിരിക്കുകയുമാണ്.എച്ച് എസ ഇ യുടെ ഈ വിലക്ക് സെന്റ് വിന്‍സെന്റ്‌സിനും ബാധകമാക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്

Scroll To Top