Tuesday December 06, 2016
Latest Updates

എച്ച്എസ്ഇ ജീവനക്കാരില്‍ ഇരുപതില്‍ ഒരാള്‍ വീതം പ്രതിദിനം സിക്ക് ലീവില്‍ 

എച്ച്എസ്ഇ ജീവനക്കാരില്‍ ഇരുപതില്‍ ഒരാള്‍ വീതം പ്രതിദിനം സിക്ക് ലീവില്‍ 

ഡബ്ലിന്‍: എച്ച്എസ്ഇ ജീവനക്കാരില്‍ ഇരുപതില്‍ ഒരാള്‍ വീതം പ്രതിദിനം
അസുഖാവധിയിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ രണ്ട് മാസത്തെ
കണക്കുകളാണ് പുറത്ത് വന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപതില്‍ ഒരാള്‍
അഥവാ 4,700 പേര്‍ പ്രതിദിനം അസുഖാവധിയില്‍ പ്രവേശിക്കുന്നു. എച്ച്എസ്ഇയുടെ
ധനക്കമ്മി പ്രതിദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ
എണ്ണത്തില്‍ ഉണ്ടാകുന്ന ഈ കുറവും വന്‍ പ്രതിസസന്ധി സൃഷ്ടിക്കുന്നു.

മാര്‍ച്ച് അവസാനത്തോടെ എച്ച്എസ്ഇയുടെ ധനക്കമ്മി 80.4 മില്യണായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ ധനക്കമ്മിയുമായി തട്ടിച്ച് നോക്കിയാല്‍ മൂന്നിരട്ടി
വര്‍ദ്ധനവാണിത്. ഇതിനിടെ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുന്നത് എച്ച്എസ്ഇക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ജീവനക്കാരുടെ അവധി
എച്ച്എസ്ഇക്ക് പ്രതിവര്‍ഷം ലക്ഷക്കണക്കിന് യൂറോയുടെ സാമ്പത്തിക പ്രതിസന്ധി
സൃഷ്ടിക്കുന്ന ഘടകമാണ്. ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുന്നതോടെ
ജീവനക്കാരുടെ എണ്ണം തികയ്ക്കാന്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വന്‍ തുക നല്കി
താല്ക്കാലിക ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കേണ്ടി വരുന്നു.

ഇത് എച്ച്എസ്ഇക്ക് പ്രതിവര്‍ഷം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തുന്ന
കാര്യമാണ്. ജോലിക്ക് ഹാജരാകാതെ അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കഴിഞ്ഞ
ജനുവരിയില്‍ 4.8 ശതമാനം വര്‍ദ്ധിച്ചു. ഫെബ്രുവരിയില്‍ ഇത് നേരിയ കുറവ്
രേഖപ്പെടുത്തി 4.77 ശതമാനമായി. ജീവനക്കാരുടെ എണ്ണം കുറയുന്നതിനനുസരിച്ച്
ആശുപത്രികളിലെ വെയ്റ്റിംഗ് ലിസ്റ്റുകളും അനന്തമായി നീളുകയാണ്.
സ്‌പെഷ്യലിസ്റ്റ് ചികിത്സ ആവശ്യമായ രോഗികള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട
അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.

Scroll To Top