Tuesday December 06, 2016
Latest Updates

എച്ച്എസ്ഇയില്‍ പിന്‍വാതില്‍ നിയമനം; വിമര്‍ശനവുമായി ഫിനഗേല്‍ സെനറ്റര്‍ രംഗത്ത് 

എച്ച്എസ്ഇയില്‍ പിന്‍വാതില്‍ നിയമനം; വിമര്‍ശനവുമായി ഫിനഗേല്‍ സെനറ്റര്‍ രംഗത്ത് 

ഡബ്ലിന്‍: ഇന്റര്‍വ്യൂ കൂടാതെ എച്ച്എസ്ഇ ജീവനക്കാരെ നിയമിക്കുന്നത് അഭിലഷണീയമല്ലെന്ന് എച്ച്എസ്ഇയുടെ കുറ്റസമ്മതം. എന്നാല്‍ അടിയന്തര പോസ്റ്റുകളില്‍ ആളെ നിയമിക്കാന്‍ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നു എച്ച്എസ്ഇ അധികൃതര്‍ പറഞ്ഞു. ഫിനഗേല്‍ സെനറ്ററും സിനഡ് ആരോഗ്യ വക്താവുമായ കോം ബര്‍ക്ക് ഉന്നയിച്ച വിമര്‍ശനത്തിനു മറുപടി നല്‍കുകയായിരുന്നു എച്ച്എസ്ഇ. 

അഭിമുഖം പോലും നടത്താതെ എച്ച്എസ്ഇയിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ ആളെ നിയമിക്കുന്നത് സുതാര്യമായ നടപടി അല്ലെന്ന് ഭരണ കക്ഷി സെനറ്റര്‍ കുറ്റപ്പെടുത്തി. മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളില്‍ 1126 ജീവനക്കാരെ അഭിമുഖം കൂടാതെ നിയമിച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് കോം പറഞ്ഞു. താല്‍ക്കാലികമായി നിയമിച്ച് ഇവര്‍ക്ക് പിന്നീട് സ്ഥിര നിയമനം നല്‍കുകയായിരുന്നു. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മന്ത്രി ലിയോ വരദ്കറോട് ആവശ്യപ്പെട്ടു. 

അതേസമയം പുതിയ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് എച്ച്എസ്ഇയുടെ വാദം. ഒഴിവുകള്‍ നികത്താന്‍ പഴയ ജീവനക്കാരെ തന്നെ വീണ്ടും നിയമിക്കേണ്ടി വരുന്നു. 2009 മുതല്‍ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയാം പ്രഖ്യാപിച്ചതായാണ് എച്ച്എസ്ഇ വാദിക്കുന്നത്

Scroll To Top