Thursday December 08, 2016
Latest Updates

എക്‌സ്‌റെയ്ക്ക് തീയതി ലഭിച്ചത് രോഗി മരിച്ച് 14 വര്‍ഷങ്ങള്‍ക്ക് ശേഷം

എക്‌സ്‌റെയ്ക്ക് തീയതി ലഭിച്ചത് രോഗി മരിച്ച് 14 വര്‍ഷങ്ങള്‍ക്ക് ശേഷം

ഡബ്ലിന്‍: എച്ച്എസ്ഇയുടെ ഓരോ തമാശകളെ…. രോഗി മരിച്ച് 14 വര്‍ഷത്തിന് ശേഷം എക്‌സ്‌റെയ്ക്ക് തീയതി അനുവദിച്ച് കൊണ്ട് അറിയിപ്പ് വിട്ടിരിക്കുന്നു. സൌത്ത് ഡബ്ലിനിലെ താലയില്‍ താമസിക്കുന്ന ജോണ്‍ ഡെയ്ല്‍ എന്നയാളാണ്
എച്ച്എസ്ഇയുടെ തമാശ കണ്ടു ഞെട്ടിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ലിന്‍ഡ ഡെ്‌ലിനാണ് എക്‌സ്‌റെ എടുക്കാന്‍ തീയതി അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. എന്നാല്‍ ക്യാന്‍സര്‍ രോഗിയായിരുന്ന ലിന്‍ഡ മരിച്ചിട്ട് ഇപ്പോള്‍ 14 വര്‍ഷം കഴിഞ്ഞു.

അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചാണ് ലിന്‍ഡ മരിച്ചത്. താല ആശുപത്രിയിലെ റേഡിയോളജി വകുപ്പാണ് ലിന്‍ഡയ്ക്ക് എക്‌സ്‌റെയ്ക്കുള്ള തീയതി അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് അയച്ചത്. വയറു വേദനയെ തുടര്‍ന്നാണ് ലിന്‍ഡ താലയിലെ ആശുപത്രിയില്‍ എത്തിയത്. ഇതേ തുടര്‍ന്ന് എക്‌സ്‌റെ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനുള്ള അപ്പോയിന്റ്‌മെന്റാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ചത്.

സെന്റ് ജെയിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ലിന്‍ഡയ്ക്ക് ക്യാന്‍സര്‍ബാധ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 10 മാസങ്ങള്‍ക്ക് ശേഷം അവര്‍ മരണമടഞ്ഞു.അയര്‍ലണ്ടിലെ ആശുപത്രികളിലെ വര്‍ഷങ്ങള്‍ നീളുള്ള വെയ്റ്റിംഗ് ലിസ്റ്റുകളുടെ
രൂക്ഷതയാണ് ഈ സംഭവം തെളിയിക്കുന്നത്. ഭാര്യ മരിച്ച് 14 വര്‍ഷത്തിന് ശേഷം എക്‌സ്‌റെ അറിയിപ്പ് ലഭിച്ചപ്പോള്‍ താന്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയില്‍ ആയിപ്പോയെന്ന് ജോണ്‍ ഡെയ്ല്‍ പറഞ്ഞു.

Scroll To Top