Friday December 09, 2016
Latest Updates

എക്‌സൈസ് ഡ്യൂട്ടി കുതിച്ചുയരുന്നു; അയര്‍ലണ്ടില്‍ നൂറുക്കണക്കിന് പബ്ബുകള്‍ അടച്ചു പൂട്ടി

എക്‌സൈസ് ഡ്യൂട്ടി കുതിച്ചുയരുന്നു; അയര്‍ലണ്ടില്‍ നൂറുക്കണക്കിന് പബ്ബുകള്‍ അടച്ചു പൂട്ടി

ഡബ്ലിന്‍: അയര്‍ലണ്ടിലെ പബ്ബുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. അയര്‍ലണ്ടില്‍ 2007 ന് ശേഷം ആയിരത്തിലധികം പബ്ബുകള്‍ അടച്ചുപൂട്ടിയതായി പബ്ബ് ഉടമകള്‍ വെളിപ്പെടുത്തി .ഡ്രിങ്ക്‌സ് ഇന്‍ഡസ്ട്രി ഗ്രൂപ്പ് ഓഫ് അയര്‍ലണ്ട് എന്ന സംഘടനയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എക്‌സൈസ് ഡ്യൂട്ടിയിലെ ക്രമാതീതമായ വര്‍ദ്ധനവാണ് പബ്ബുകളുടെ അടച്ചു പൂട്ടലിന് കാരണം. അതിനാല്‍ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് പബ്ബ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. പബ്ബുകള്‍ അടച്ചു പൂട്ടിയതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പബ്ബ് ഉടമകളുടെ സംഘടന കുറ്റപ്പെടുത്തി. കൂടാതെ ടൂറിസം രംഗത്തും ഇത് അയര്‍ലണ്ടിന് തിരിച്ചടിയാണ്.

മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ മദ്യത്തിന് ഏറ്റവുമധികം വിലയുള്ള രാജ്യമായി അയര്‍ലണ്ട് മാറി. ഇത് പബ്ബുകളെ അടച്ചു പൂട്ടലിലേക്ക് നയിക്കുന്നതിന് പുറമെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉപഭോക്താക്കളെയും വലയ്ക്കുന്നതായി പബ്ബ് ഉടമകള്‍ പറഞ്ഞു. ഫലിറ്റ് അയര്‍ലണ്ട് നടത്തിയ ഒരു സര്‍വേ പ്രകാരം ടൂറിസ്റ്റുകള്‍ അയര്‍ലണ്ടിലേക്ക് വരാന്‍ മടിക്കുന്നതിന്റെ രണ്ടാമത്തെ കാരണമായി പറയുന്നത് മദ്യത്തിന്റെ വില വര്‍ദ്ധനയാണ്. ഒന്നാമത്തെ കാരണം കാലാവസ്ഥയുടെ സ്ഥിരതയില്ലായ്മയാണ് ഒന്നാമത്..

മദ്യത്തിന്റെ ഉയര്‍ന്ന വില ടൂറിസം വികസനത്തെയും ബാധിക്കും എന്നതിന്റെ തെളിവാണ് ഈ സര്‍വേ റിപ്പോര്‍ട്ട് എന്ന് പബ്ബ് ഉടമകള്‍ പറയുന്നു. അയര്‍ലണ്ടില്‍ 2011 ന് ശേഷം മദ്യത്തിന് വില വര്‍ദ്ധന ഉണ്ടായതില്‍ 80 ശതമാനവും ഉയര്‍ന്ന നികുതി നിരക്ക് മൂലമുണ്ടായതാണ്. ഇതിനിടെ കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങാന്‍ ആളുകള്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തി കടന്നു പുറത്തേക്ക് പോകുന്നതായും റിപ്പോര്‍ട്ടുണ്ട്.അതിര്‍ത്തി കടന്നാല്‍ 35 ശതമാനം വരെ വിലക്കുറവില്‍ മദ്യം ലഭിക്കും. അതേസമയം മദ്യ ഉപയോഗം കുറയ്ക്കാന്‍ ഇനിയും നികുതി വര്‍ദ്ധിപ്പിക്കണമെന്ന അഭിപ്രായമാണ് മദ്യ വിരുദ്ധ സംഘടനകള്‍ക്കുള്ളത്.

Scroll To Top