Sunday December 11, 2016
Latest Updates

എഎസ്‌ഐയുടെ ഭാര്യക്കുനേരെ ഡി വൈ എസ് പിയുടെ പീഢനശ്രമം

എഎസ്‌ഐയുടെ ഭാര്യക്കുനേരെ ഡി വൈ എസ് പിയുടെ പീഢനശ്രമം

കല്‍പ്പറ്റ: ദീര്‍ഘ കാല ലീവെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന എ എസ് ഐയുടെ, മകളൊടൊപ്പം താമസിക്കുന്ന ഭാര്യയെ പീഢിപ്പിക്കാന്‍ ഡി വൈ എസ് പി യുടെ ശ്രമം. രാവിലെ പൂട്ടിയിട്ട ഗേറ്റ് തള്ളി തുറന്നാണ് പ്രതി വീട്ടിലേക്ക് വന്നത്. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്ന യുവതിയെ പതിമൂന്നുകാരിയായ മകളുടെ മുന്നില്‍ വെച്ച് ബലമായി പീഢിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.
യുവതി ഭയന്ന് ഒച്ച വെച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ പ്രതിയെ പിടീകൂടി. തുടര്‍ന്ന്‌പോലീസിനെ വരുത്തി പ്രതിയെ ഏല്‍പ്പിക്കുകയായിരുന്നു. കല്‍പ്പറ്റ ്രൈകം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ്പി എ ജെ ജോര്‍ജാണ് പ്രതി.

പൌരന്മാര്‍ക്ക് സുരക്ഷ നല്‍കേണ്ടവര്‍ സ്വയം കുറ്റവാളികളാകുന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പ്രതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സ്‌റ്റേഷനില്‍ വെച്ചും ഇയാള്‍ അദ്ധ്യാപിക കൂടിയായ യുവതിയെ അസഭ്യം പറഞ്ഞിട്ടുണ്ടത്രെ.
സംഭവമറിഞ്ഞ ജില്ലാ പോലീസ് ചീഫ് എച്ച് മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

Scroll To Top