Friday December 09, 2016
Latest Updates

എഎപി വീണ്ടും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കും; കേജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകും?

എഎപി വീണ്ടും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കും; കേജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകും?

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമം. വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരുടെയും അഭിപ്രായം. ഡല്‍ഹിയില്‍ തിടുക്കം കൂട്ടി രാജി വച്ചത് തെറ്റായ തീരുമാനമയിരുന്നെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തിയിരുന്നു.

വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. ഡല്‍ഹി ഉള്‍പ്പെടെ മത്സരിച്ച ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വന്‍ തിരിച്ചടിയാണ് ആം ആദ്മി പാര്‍ട്ടി നേരിട്ടത്. പഞ്ചാബില്‍ നാല് സീറ്റില്‍ വിജയിച്ചത് മാത്രമാണ് ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമെന്ന് പറയാവുന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും ഭരണം പിടിക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ഡല്‍ഹിയില്‍ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്. ഡല്‍ഹിയിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വീണ്ടും കൈകോര്‍ക്കുന്നത്. അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് കുറ്റപ്പെടുത്തി ഫിബ്രവരി 14നാണ് ആം ആദ്മി സര്‍ക്കാര്‍ രാജിവെച്ചത്.

Scroll To Top