Saturday December 10, 2016
Latest Updates

എഎപി തനിക്ക് നല്കിയ സീറ്റ് റിയല്‍ എസ്‌റ്റേറ്റ് മുതലാളിക്ക് കൈമാറിയെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍

എഎപി തനിക്ക് നല്കിയ സീറ്റ് റിയല്‍ എസ്‌റ്റേറ്റ് മുതലാളിക്ക് കൈമാറിയെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ബി ശ്രീകുമാര്‍.വര്‍ഗീയ കലാപങ്ങള്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഗുജറാത്തില്‍പ്പോലും ആം ആദ്മി പാര്‍ട്ടി വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി നഗറില്‍ അദ്വാനിക്കെതിരെ റിയല്‍ എസ്‌റ്റേറ്റ് മുതലാളിയെ മല്‍സരിപ്പിച്ച പാര്‍ട്ടിയുടെ നടപടി തെറ്റായിരുന്നു.

ഇന്നത്തെ നിലയിലാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു പോകുന്നതെങ്കില്‍ താന്‍ സംഘടനയ്ക്ക് ഒപ്പം ഉണ്ടാകില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ കലാപത്തിന്റെ ഇരകളും മോഡിയുടെ വികസനത്തിന്റെ ഇരകളുമാണ്. എന്നാല്‍ അക്കാര്യം മുന്‍ നിര്‍ത്തി പ്രചരണം നടത്തുന്നതില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്നും ആര്‍ബി ശ്രീകുമാര്‍ പറഞ്ഞു. ഗാന്ധി നഗറില്‍ എല്‍കെ അദ്വാനിക്കെതിരെ താന്‍ മല്‍സരിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്.

എന്നാല്‍ പിന്നീട് റിയല്‍ എസ്‌റ്റേറ്റ് മുതലാളിക്ക് പാര്‍ട്ടി സീറ്റ് നല്കി. മല്ലികാ സാരാഭായിയെയും തന്നെയും പ്രചാരണരംഗത്ത് നിന്ന് പാര്‍ട്ടി മാറ്റി നിര്‍ത്തിയെന്നും ആര്‍ബി ശ്രീകുമാര്‍ കുറ്റപ്പെടുത്തി. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചതിലൂടെ മോഡിയുടെയും ബിജെപിയുടെയും കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനാണ് ആര്‍ബി ശ്രീകുമാര്‍.

Scroll To Top