Thursday December 08, 2016
Latest Updates

എഎപി എംഎല്‍എയ്ക്ക് ബിജെപി 4 കോടി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി

എഎപി എംഎല്‍എയ്ക്ക് ബിജെപി 4 കോടി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് കൂറ് മാറ്റിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ എഎപി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടത്.. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ദൃശ്യങ്ങള്‍ പരിശോധിച്ച് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് എഎപി ലെഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം എഎപി എംഎല്‍എയ്ക്ക് 4 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയത്. കുതിരക്കച്ചവടത്തിന്റെ ഈ തെളിവ് രാഷ്ട്രപതിക്കും കൈമാറുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.

Scroll To Top