Thursday December 08, 2016
Latest Updates

എം50 യിലെ തിരക്കേറിയ റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച ക്രിമിനല്‍ പരിഭ്രാന്തി സൃഷ്ടിച്ചു

എം50 യിലെ തിരക്കേറിയ റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച ക്രിമിനല്‍ പരിഭ്രാന്തി സൃഷ്ടിച്ചു

ഡബ്ലിന്‍: എം50 യിലെ തിരക്കേറിയ റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച ക്രിമിനല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സാന്‍ട്രിയുടെ സമീപത്തെ റോഡില്‍ അമിത വേഗത്തില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ച ക്രിമിനല്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാള്‍ അമിത വേഗത്തില്‍ ഓടിച്ചിരുന്ന വാന്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോര്‍ക്കില്‍ നിന്നുള്ള ഒരു 27 കാരനാണ് അമിത വേഗതയില്‍ വാഹനമോടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. 

ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ബല്ലിമന്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരുന്നു. മോഷ്ടിച്ച് എടുത്ത വാഹനവുമായാണ് ഇയാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയില്‍ ഡ്രൈവ് ചെയ്തത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ലോത്തില്‍ നിന്നാണ് വാന്‍ മോഷ്ടിച്ചത്. അമിത വേഗതയില്‍ എതിര്‍ ദിശയില്‍ വാഹനം പായുന്നത് ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മോഷ്ടാവ് ഈ സമയം മദ്യലഹരിയിലായിരുന്നെന്നും ഗാര്‍ഡ വ്യക്തമാക്കി. വാന്‍ കൂലുക്കില്‍ വച്ചാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. 

കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് സാരമായി പരുക്കേറ്റു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്‍ ഓടിച്ചിരുന്ന യുവാവിനും പരുക്കേറ്റു. ഇയാളെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ കോര്‍ക്കിലെ ഒരു സര്‍വീസ് സ്റ്റേഷനില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് ഇയാള്‍. 

Scroll To Top