Saturday December 03, 2016
Latest Updates

എം 50 യിലെ അപകടം,ഫുട്‌ബോള്‍ ടീം മാനേജര്‍മാരുടെ പരിക്ക് നിസാരം 

എം 50 യിലെ അപകടം,ഫുട്‌ബോള്‍ ടീം മാനേജര്‍മാരുടെ പരിക്ക് നിസാരം 

ഡബ്ലിന്‍ :എം50 യിലുണ്ടായ വാഹനാപകടത്തില്‍ ഐറിഷ് ഫുട്‌ബോള്‍ മാനേജര്‍മാരും ഉള്‍പ്പെട്ടതായി ഫുട്‌ബോള്‍ അസോസോയിയേഷന്‍ ഓഫ് അയര്‍ലണ്ട് സ്ഥിതീകരിച്ചു.ഐറിഷ് ടീം മാനേജര്‍മാര്‍ അപകടത്തില്‍ പെട്ട വിവരം ഞെട്ടലോടെയാണ് ഇന്നലെ വൈകുന്നേരം രാജ്യം ശ്രവിച്ചത് 
ഡോക്ടറെ കണ്ട ശേഷം സംഘം ടീം താമസിക്കുന്ന ഹോട്ടലിലേക്ക് തന്നെ മടങ്ങിയതായും അസോസിയേഷന്‍ പറയുന്നു. റോയി കീനും, മാര്‍ട്ടിന്‍ ഓ നീലുമടക്കം
അഞ്ചു പേരാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍ ജംക്ഷന്‍ 6നും ഫിന്‍ഗ്ലാസ് ജംക്ഷന്‍ 5നും ഇടയിലായി ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായതെന്ന് ഗാര്‍ഡ വക്താവ് പറയുന്നു. ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച സ്‌കോട്ട്‌ലണ്ടുമായി 2016 യൂറോ യോഗ്യതാ റൗണ്ട് കളിക്കുന്നതിനു
മുന്നോടിയായുള്ള ട്രെയിനിങ്ങിനായി ടീമിനൊപ്പമാണ് സംഘം സ്ഥലത്തെത്തിയത്

Scroll To Top