Thursday December 08, 2016
Latest Updates

എം എ ബേബി ഈയാഴ്ച്ച കേരള ഹൗസ് ലിഫി സൗണ്ട് എഫ് എമ്മില്‍

എം എ ബേബി ഈയാഴ്ച്ച കേരള ഹൗസ് ലിഫി സൗണ്ട് എഫ് എമ്മില്‍

ഡബ്ലിന്‍: കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലും തനതായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ കേരളഹൌസ് ലിഫ്ഫി സൗണ്ട് എഫ് എമിന്റെ സഹകരണത്തോടെ എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച രാവിലെ 11.30 മുതല്‍ 12 വരെ സംപ്രേഷണം ചെയ്യുന്ന എഫ് എം റേഡിയോയില്‍ നിയമസഭാ സാമാജികനും മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആയ എം എ ബേബി ‘യൂറോപ്യന്‍ പ്രവാസവും കാണാപ്പുറങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി അയര്‍ലണ്ടില്‍ നടത്തിയ പ്രഭാഷണം ഈ മാസം പതിനാറാം തീയതി സംപ്രേഷണം ചെയ്യുന്നു.

ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാര്‍മേഴ്‌സ്‌ടൌണ്‍, ലെക്സ്ലിപ്, ക്ലോണ്ടാല്‍ക്കിന്‍, ബ്ലാഞ്ചാട്‌സ്‌ടൌണ്‍ തുടങ്ങിയ ഏരിയ കവര്‍ ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ടൂണ്‍ ചെയ്യുക. ഈ പ്രദേശത്തിന് പുറത്തും ലോകമെമ്പാടും ഉള്ള ആളുകള്‍ക്ക് www.liffeysoundfm.ie സന്ദര്‍ശിച്ചാല്‍ പ്രോഗ്രാം ശ്രവിക്കാവുന്നതാണ് .

Scroll To Top