Wednesday December 07, 2016
Latest Updates

എംഎ ബേബി പരിഭവത്തില്‍ തന്നെ; തുടര്‍ച്ചയായ അഞ്ചാം ദിവസവും സഭയില്‍ ഹാജരായില്ല

എംഎ ബേബി പരിഭവത്തില്‍ തന്നെ; തുടര്‍ച്ചയായ അഞ്ചാം ദിവസവും സഭയില്‍ ഹാജരായില്ല

തിരുവനന്തപുരം: കൊല്ലത്തെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി തുടര്‍ച്ചയായ അഞ്ചാം ദിവസവും സഭയില്‍ ഹാജരായില്ല. രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം ഉണ്ടാകുന്നത് വരെ സഭയില്‍ ഹാജരാകില്ലെന്ന നിലപാടിലാണ് എംഎ ബേബി. 

തന്നെ തിരസ്‌ക്കരിച്ച മണ്ഡലത്തിന്റെ പ്രതിനിധിയായി സഭയില്‍ ഇരിക്കാന്‍ കഴിയില്ലെന്നും എംഎ ബേബി പറഞ്ഞു. കാറില്‍ നിന്ന് എംഎല്‍എ ബോര്‍ഡും എടുത്തു മാറ്റി കടുത്ത പ്രതിഷേധത്തില്‍ തന്നെയാണ് എംഎ ബേബി. നേരത്തെ ധാര്‍മിക പ്രശ്‌നം ചൂണ്ടിക്കാട്ടി എംഎ ബേബി രാജിക്കൊരുങ്ങിയപ്പോള്‍ പാര്‍ട്ടി നേതൃത്വം തടയുകയായിരുന്നു. 

തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിലും എംഎ ബേബി രാജിക്കാര്യം അവതരിപ്പിച്ചിരുന്നു. ബേബി രാജിക്കാര്യം ഉന്നയിച്ച് സമ്മര്‍ദ്ദം തുടരുന്നതിനിടെ തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്ന് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ അന്ത്യശാസനം മറികടന്ന് ബേബിക്ക് എത്ര നാള്‍ മുന്നോട്ട് പോകാനകുമെന്ന് കണ്ടറിയണം.

Scroll To Top