Saturday December 03, 2016
Latest Updates

എംഎ ബേബിയുടെ രാജി വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് കോടിയേരി

എംഎ ബേബിയുടെ രാജി വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് കോടിയേരി

കണ്ണൂര്‍: കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ എംഎ ബേബി രാജി വയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ എംഎ ബേബി പ്രതിനിധീകരിക്കുന്ന കുണ്ടറ നിയമസഭ മണ്ഡലത്തില്‍ പോലും സിപിഎമ്മിന് വോട്ട് കുറഞ്ഞിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് ഇനി എംഎല്‍എ ആയി തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലില്‍ എംഎ ബേബി രാജിക്ക് തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ആകെ തള്ളിക്കളഞ്ഞു കൊണ്ടാണ് കോടിയേരി രംഗത്ത് വന്നത്. രാജി നാടകം കളിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയല്ല. പാര്‍ട്ടിയുടെ നയം രൂപീകരിക്കുന്നത് ഒരു വ്യക്തിയല്ല കോടിയേരി പറഞ്ഞു.

എം എ ബേബി പിബിയില്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും  കോടിയേരി വ്യക്തമാക്കി. പിണറായി വിജയന്റെ പരനാറി പ്രയോഗം കൊല്ലത്ത് പരാജയ കാരണമായതായി കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും ഭാഷാ പ്രയോഗങ്ങളല്ല മറിച്ച് രാഷ്ട്രീയ കാരണങ്ങളാണ് വിജയവും പരാജയം നിര്‍ണ്ണയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Scroll To Top