Saturday December 10, 2016
Latest Updates

എംഎന്‍സികള്‍ക്ക് അയോണ ഇന്‍സ്റ്റിട്യൂട്ടിന്റെ വിമര്‍ശനം.

എംഎന്‍സികള്‍ക്ക് അയോണ ഇന്‍സ്റ്റിട്യൂട്ടിന്റെ വിമര്‍ശനം.

ഡബ്ലിന്‍:ഹിതപരിശോധനയില്‍ ‘യെസ് ‘ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത എംഎന്‍സികള്‍ക്ക് അയോണ ഇന്‍സ്റ്റിട്യൂട്ടിന്റെ വിമര്‍ശനം.

150 ഓളം സാങ്കേതിക വിദഗ്ദ്ധന്‍മാരും സ്ഥാപന ഉടമകളും പങ്കെടുത്ത സമ്മേളനത്തില്‍ വച്ചായിരുന്നു സംഭവം. ആദ്യം സംസാരിച്ച ട്വിറ്റെര്‍ പ്രതിനിധി മക്‌ളിന്റയര്‍ പറഞ്ഞത് ഹിതപരിശോധന വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് വിദേശ നിക്ഷേപം വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നായിരുന്നു.

എന്നാല്‍ രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റുകള്‍ ഇടപെടുന്നത് അത്ര നല്ല കാര്യമല്ല എന്നും നാളെ ട്വിറ്റര്‍ പോലെയുള്ള കമ്പനികള്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കായി രംഗത്തു വന്നാല്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്നും പിന്നീട് സംസാരിച്ച അയോണ വക്താവ് ബെന്‍ കോണ്‍റോയ് അഭിപ്രായപ്പെട്ടു.

Scroll To Top