Saturday December 10, 2016
Latest Updates

എംഎച്ച് 370 മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടി വച്ചിട്ടതെന്ന് മുന്‍ എയര്‍ ലൈന്‍ മേധാവി

എംഎച്ച് 370 മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടി വച്ചിട്ടതെന്ന് മുന്‍ എയര്‍ ലൈന്‍ മേധാവി

കാഠ്മണ്ഡു: 239 യാത്രക്കാരുമായി ഈ വര്‍ഷം മാര്‍ച്ചില്‍ കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടതെന്ന് വെളിപ്പെടുത്തല്‍. പ്രോതെയൂസ് എയര്‍ലൈന്‍സ് മുന് മേധാവി മാര്‍ക്ക് ഡഗെയ്ന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ സൈന്യമാണ് വിമാനം വെടി വച്ചിട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡീഗോ ഗാര്‍ഷിയ ദ്വീപിനു സമീപമാണു വിമാനം വെടിവച്ചിട്ടത്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഡീഗോ ഗാര്‍ഷിയ.

പുറം ലോകവുമായി ബന്ധമില്ലാത്ത ഡീഗോ ഗാര്‍ഷിയ ദ്വീപില്‍ അമേരിക്കയുടെ രഹസ്യ സൈനിക നീക്കങ്ങളാണ് നടക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഭീകരര്‍ റാഞ്ചിയ വിമാനം ഉപയോഗിച്ച് സെപ്റ്റംബര്‍ 11 മോഡല്‍ ഭീകരാക്രമണം നടത്തിയേക്കാക്കാമെന്ന ആശങ്കയാണ് വിമാനം വെടി വച്ചിടാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് എന്നാണു മാര്‍ക്കിന്റെ വാദം. മാലി ദ്വീപിന് സമീപത്ത് വച്ച് മലേഷ്യന്‍ വിമാനം കണ്ടതായി മത്സ്യ തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ തന്റെ വാദങ്ങള്‍ ശരി വയ്ക്കുന്നതാണെന്ന് മാര്‍ക്ക് പറയുന്നു. ബറാ ദ്വീപിനു സമീപത്തുനിന്നു വിമാനത്തിന്റെ അവശിഷ്ടം ലഭിച്ചതായും ഇയാള്‍ അവകാശപ്പെടുന്നു.

അതേസമയം വിമാനം കാണാതായി ഒരു വര്‍ഷം അടുക്കുമ്പോഴും മലേഷ്യന്‍ അധികൃതര്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ തെരച്ചില്‍ തുടരുകയാണ്. അടുത്ത വര്‍ഷം മെയ് മാസത്തോടെ ഒന്നാം ഘട്ട തെരച്ചില്‍ അവസാനിപ്പിക്കും.

Scroll To Top