Sunday December 11, 2016
Latest Updates

ഋതിക് റോഷനും വിവാഹമോചിതനാവുന്നു

ഋതിക് റോഷനും വിവാഹമോചിതനാവുന്നു

ബോളിവുഡ് താരം ഋതിക് റോഷനും ഭാര്യ സൂസെയ്‌നും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഋതിക് തന്നെയാണ് വേര്‍പിരിയില്‍ വാര്‍ത്ത സ്ഥിരീകരിച്ച് കൊണ്ട് മാധ്യമങ്ങള്‍ക്ക് കുറിപ്പ് നല്‍കിയത്.hrithikroshan

ഇതോടെ ബോളിവുഡിലെ ഏറ്റവും സന്തോഷകരം എന്ന് വിശേഷിക്കപ്പെട്ടിരുന്ന 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് അറുതി വന്നിരിക്കുന്നത്.

ഋതിക് സൂസെയ്ന്‍ ദമ്പതികള്‍ക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഹ്രീഹാനും ഹ്രീദാനും.

താനുമായുള്ള 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ സൂസെന്‍ ആഗ്രഹിക്കുന്നെന്നും അതിനാലാണ് വേര്‍പിരിയലെന്നും എന്നാല്‍ വിവാഹം എന്ന വ്യവസ്ഥിതിയില്‍ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഋതിക് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ നാലു മാസമായി മാധ്യമങ്ങളില്‍ പ്രചരിച്ച് വരികയായിരുന്നു. കഴിഞ്ഞ നാലു മാസമായി ഇരുവരെയും പൊതു വേദികളില്‍ ഒരുമിച്ച് കണ്ടിരുന്നുമില്ല, ഇരുവരും വേര്‍പെട്ട് താമസിക്കുകയായിരുന്നെന്നാണ് വിവരം.

Scroll To Top