Monday December 05, 2016
Latest Updates

ഉസൈന്‍ ബോള്‍ട്ട് യുവരാജ് സിംഗ് പോരാട്ടം ഇന്ന്

ഉസൈന്‍ ബോള്‍ട്ട് യുവരാജ് സിംഗ് പോരാട്ടം ഇന്ന്

ബാംഗ്ലൂര്‍: ട്രാക്കിലെ വേഗതയുടെ രാജകുമാരന്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവ് യുവരാജ് സിങ്ങും ഏറ്റുമുട്ടുന്ന തീപാറുന്ന ക്രിക്കറ്റ് മത്സരം ഇന്ന് ബാംഗ്ലൂരില്‍. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. സ്‌പോര്‍ട്‌സ് ഉല്‍പന്ന കമ്പനിയായ പ്യൂമയാണ് ‘ബോള്‍ട്ട് യുവി ഇതിഹാസങ്ങളുടെ ഏറ്റുമുട്ടല്‍ എന്ന പേരില്‍ ഇരുവരുടെയും കീഴില്‍ ടീം രൂപീകരിച്ച് മത്സരം സംഘടിപ്പിക്കുന്നത്. ബോള്‍ട്ട് ഇന്നലെ തന്നെ ബാംഗ്ലൂരില്‍ എത്തി. ഇന്ത്യന്‍ വേഷവും തലപ്പാവും ധരിച്ച ചിത്രം ബോള്‍ട്ട് നമസ്‌തേ ഇന്ത്യ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയാണ്. ബോള്‍ട്ടിന്റെ ടീമില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും യുവിയുടെ ടീമില്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാനുമുണ്ട്. നാല് ഓവര്‍ വീതമാണ് മത്സരം. കളിയില്‍ ബോള്‍ട്ട് ബൌളറായി രംഗത്ത് ഇറങ്ങുമെന്നാണ് സൂചന. പ്യൂമ സോഷ്യല്‍ മീടിയയിലൂടെ നടത്തിയ മത്സരത്തില്‍ വിജയികളായ ബോള്‍ട്ടിന്റെ ഏഴു ആരാധകരും ടീമിലുണ്ട്. ബോള്‍ട്ടിന്റെ പിഎ നുജന്റ് വാക്കര്‍ ജൂനിയറും ടീമിലുണ്ട്. സോഫ്റ്റ്ബാള്‍ ഉപയോഗിച്ചായിരിക്കും മത്സരം.

ക്രിക്കറ്റില്‍ പാകിസ്താന്‍ ടീമിന്റെ ആരാധകനായ ബോള്‍ട്ടിന്റെ ഇഷ്ട താരം മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനുസാനു. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനും ബോള്‍ട്ട് താല്പ്പര്യം പ്രകടിപ്പിച്ചിരുന്നു. ആറ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ലോകത്തിലെ ഏറ്റവും വേഗതയേറിയ താരവുമായ ബോള്‍ട്ടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

Scroll To Top