Thursday December 08, 2016
Latest Updates

ഉള്ളി ഓണ്‍ലൈനിലൂടെ കിലോയ്ക്ക് 9 രൂപ !

ഉള്ളി ഓണ്‍ലൈനിലൂടെ കിലോയ്ക്ക് 9 രൂപ !

ഡല്‍ഹി: കുതിച്ചുയരുന്ന ഉള്ളിവില കേട്ട് ഞെട്ടുന്നവര്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത. കിലോയ്ക്ക് 9 രൂപ എന്ന കിടിലന്‍ ഓഫറുമായി ‘ഗ്രൂപ്പണ്‍ഇന്ത്യ’ എന്ന ഷോപ്പിങ്ങ് വെബ്‌സൈറ്റ് രംഗത്ത്.

അടുത്ത ഒരാഴ്ച്ചക്കാലം രാജ്യത്തെ 78 നഗരങ്ങളില്‍ 9 രൂപ നിരക്കില്‍ ഉള്ളി വീട്ടിലെത്തിച്ച് നല്‍കാമെന്ന വാഗ്ദാനവുമായിട്ടാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനി എത്തിയിരിക്കുന്നത്.രാജ്യത്ത് 7080 രൂപ വരേയാണ് ഇപ്പോള്‍ ഉള്ളി വില.

വാഗ്ദാനം തീര്‍ത്തും ലളിതമാണ്. ഉള്ളിവില കുതിച്ചുയരുന്ന ഈ സമയത്ത് 9 രൂപയ്ക്ക് 1 കിലോ ഉള്ളി വീട്ടിലെത്തിക്കാമെന്ന മികച്ചൊരു ഓഫര്‍ മുന്നോട്ട് വെക്കുകയാണ് കമ്പനിയെന്ന് ഗ്രൂപ്പണ്‍ ഇന്ത്യ സി.ഇ.ഒ അങ്കൂര്‍ വരിക്ക് അറിയിച്ചു.

ഡല്‍ഹിയിലെ മൊത്തവ്യാപാരികളുമായി സഹകരിച്ച് മാര്‍ക്കറ്റിങ്ങിലൂടെ ഒരു ദിവസം 3000കിലോ ഉള്ളിവരെ വില്‍ക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. പ്രത്യേക പേക്കിലാക്കി കൊറിയര്‍ ഏജന്‍സി വഴിയാണ് ഉള്ളി വീട്ടിലെത്തിക്കുക. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. സ്‌റ്റോക്ക് തീരുന്നത് വരെ വില്‍പ്പന തുടരുമെന്നും ഗ്രൂപ്പണ്‍ ഇന്ത്യ മേധാവി അറിയിച്ചു.

ഇരുപത് ദിവസത്തിനകം വില കുതിച്ചുയരുന്ന സവാളയുടെ വില താഴോട്ട് വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. രാജ്യസഭയിലാണ് മന്ത്രി ഇക്കര്യം അറിയിച്ചത്. ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളി വരുന്നതോടെയാണിത്.

ഉദ്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നും ഇത് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും കെ വി തോമസ് പറഞ്ഞു.

Scroll To Top