Sunday December 04, 2016
Latest Updates

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം ചെറി ജ്യൂസ്

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം ചെറി ജ്യൂസ്

ദിനംപ്രതി രാവിലെയും വൈകിട്ടും ഓരോ ഗ്‌ളാസ് ചെറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് നല്ല ഉറക്കം ലഭിക്കുമെന്ന് ഗവേഷകര്‍. രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി ചെറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് 90 മിനിറ്റെങ്കിലും കൂടുതല്‍ ഉറക്കം ലഭിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. ലൂസിയാന സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍സോമാനിയ അഥവാ ഉറക്കമില്ല്യായ്മ  അനുഭവിക്കുന്ന രോഗികളിലാണ് ഗവേഷണം നടത്തിയത്.

പ്രധാനമായും വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയവരില്‍ ചെറി ജ്യൂസ് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തി. 65 വയസുമുതല്‍ പ്രായമുളവരെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് ഉറക്കക്കുറവ്. വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ 23 മുതല്‍ 34 ശതമാനം വൃദ്ധരിലും ഉറക്കക്കുറവ് വ്യാപകമാണ്. നിരന്തരമായി ഉറക്കം നഷ്ടപ്പെടുന്നത് പ്രായമുള്ളവരില്‍ ഓര്‍മ്മക്കുറവിന് കാരണമാകുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും. ഇതിനു ഒരു പരിഹാരമെന്നോണമാണ് ഗവേഷകര്‍ ഈ വിഷയത്തില്‍ പഠനം നടത്തിയത്.

68 വയസ് കഴിഞ്ഞ ഉറക്കക്കുറവുള്ള ഒന്നിലധികം രോഗികളില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവര്‍ക്ക് തുടര്‍ച്ചയായി രണ്ടാഴ്ച ദിവസം രണ്ടു നേരം വീതം ചെറി ജ്യൂസ് കഴിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടായിരുന്നു പഠനം. ചെറിപ്പഴത്തില്‍ മെലന്റോണിയന്‍  എന്ന ഹോര്‍മോണ്‍ ഘടകം അടങ്ങിയിട്ടുണ്ട് ഇതാണ് ഉറക്കത്തെ പരിപോഷിപ്പിക്കുന്ന ഘടകം.

Scroll To Top