Sunday December 04, 2016
Latest Updates

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ അഴിമതിക്കാരെന്ന് ആര്‍ ബാലകൃഷ്ണപിള്ള

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ അഴിമതിക്കാരെന്ന് ആര്‍ ബാലകൃഷ്ണപിള്ള

കൊല്ലം: ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ അഴിമതിക്കാരെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അഴിമതിക്കാരുടെ പേരുകള്‍ വൈകാതെ പുറത്തുവിടുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

യുഡിഎഫ് യോഗത്തില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയതിനെതിരെയും ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത് വന്നിരുന്നു. അന്വേഷണം പ്രഖ്യാപിച്ചവര്‍ തന്നെ കുറ്റ വിമുക്തനാക്കിയാല്‍ പിന്നെ അന്വേഷണത്തിന്റെ പ്രസക്തി എന്തെന്ന് പിള്ള ചോദിച്ചിരുന്നു. ഗണേശനെ മന്ത്രിസഭയില്‍ തിരികെ എടുക്കാത്തതില്‍ ബാലകൃഷ്ണപിള്ള അതൃപ്തനാണ്. അദ്ദേഹത്തിന്റെ യുഡിഎഫ് വിരുദ്ധ പ്രതികരണങ്ങളുടെ കാരണം ഇതാണെന്നാണ് സൂചന.

അതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ടി ഒ സൂരജിനെ പിന്തുണച്ച് ഗണേഷ് കുമാര്‍ രംഗത്ത് വന്നതും ഈ നീക്കങ്ങളുടെ ഭാഗമായാണ്. സൂരജിനെക്കാള്‍ വലിയ അഴിമതിക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടെന്നും ഇവരുടെ പേര് പുറത്ത് വിടുമെന്നുമായിരുന്നു ഗണേഷിന്റെ പ്രസ്താവന.

Scroll To Top