Tuesday December 06, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയ്ക്ക് പകരക്കാരനായി വി എം സുധീരന്‍ ? …നേതൃമാറ്റത്തിന് വീണ്ടും അണിയറ ചര്‍ച്ചകള്‍

ഉമ്മന്‍ ചാണ്ടിയ്ക്ക് പകരക്കാരനായി വി എം സുധീരന്‍ ? …നേതൃമാറ്റത്തിന് വീണ്ടും അണിയറ ചര്‍ച്ചകള്‍

കൊച്ചി : വി എം സുധീരന്‍ കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി തിരിച്ചുവരുമെന്ന് സൂചന .അടുത്ത കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സുധീരനെ കേന്ദ്ര നേതൃത്വം ഇടപെട്ട് സജീവ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് .

മുന്നണിയിലെ പ്രധാന ഘടക കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏവര്‍ക്കും സ്വീകാര്യനായ ഒരാള്‍ ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹമത്രെ .ഉമ്മന്‍ ചാണ്ടിയുമായി കേരളാ കോണ്‍ഗ്രസിനുള്ള അകല്‍ച്ചയാണ് ഇപ്പോള്‍ സുധീരന് അനുകൂലമായി വരുന്നത് .

soniya chandiരമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിയ്ക്ക് പകരക്കാരന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു .എങ്കിലും രമേശ് ഏവര്‍ക്കും സ്വീകാര്യന്‍ ആവില്ലെന്ന് ഹൈക്കമാണ്ടിനുമറിയാം

സോളാര്‍ കേസില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്ന് ഇന്ന് സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു . അത് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു .

അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചത് പ്രാകൃതമായ രീതിയിലാണെന്ന് സുധാകരന്‍ വ്യക്തമാക്കി.

പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു അതിക്രമം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഇത് പോലീസിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു

ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസ്യത തകര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതു യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കത്തിലുണ്ട്. കഴിഞ്ഞമാസം 14ന് പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ച കത്ത് ഓഗസ്റ്റ് 19നാണ് സോണിയാ ഗാന്ധിക്ക് കൈമാറിയത്

ഇതേ തുടര്‍ന്ന് വി എം സുധീരനെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ് .ഘടക കക്ഷിയുടെ പരാതിയില്‍ സുധീരന്റെ അഭിപ്രായം തേടുകയാണ് രാഹുലിന്റെ ലക്ഷ്യമത്രേ .ഒരു പക്ഷെ ഉമ്മന്‍ ചാണ്ടിയ്ക്ക് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ പുറത്തു പോകേണ്ടി വന്നാല്‍ പകരക്കാരനായി വരുക സുധീരനായേക്കും എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്

Scroll To Top