Monday December 05, 2016
Latest Updates

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പിന്നില്‍ നിന്ന് കുത്തിയെന്ന് പിസി ചാക്കോ

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പിന്നില്‍ നിന്ന് കുത്തിയെന്ന് പിസി ചാക്കോ

കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പിസി ചാക്കോ രംഗത്ത്. ചാലക്കുടിയില്‍ മത്സരിച്ച തന്നെ ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയും പിന്നില്‍ നിന്ന് കുത്തിയെന്ന് ചാക്കോ തുറന്നടിച്ചു. മംഗളം ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രംഗത്ത് വന്നത്.

ഇനി കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നതായും നിയമസഭയിലേക്ക് മത്സരിക്കുമെന്നും പിസി ചാക്കോ വ്യക്തമാക്കി. ചാലക്കുടിയിലെ പരാജയത്തെക്കുറിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചോദിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ തന്റെ തോല്‍വിയെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു. തന്നെ പരാജയപ്പെടുത്താന്‍ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തുവെന്നും ചാക്കോ കുറ്റപ്പെടുത്തി.

തൃശൂരില്‍ നിന്ന് തന്നെ പുകച്ചുപുറത്തുചാടിച്ചത് ഐ ഗ്രൂപ്പാണ്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം താന്‍ നിര്‍ദേശിച്ച ആള്‍ക്ക് നല്‍കിയതാണ് തന്നോടുള്ള വിരോധത്തിനു കാരണം. തോല്‍വിയുടെ പേരില്‍ തന്നെ ക്രൂശിക്കാനാണ് ശ്രമിക്കുന്നതെന്നും ചാക്കോ കുറ്റപ്പെടുത്തി. താന്‍ കാരണമാണ് ചാലക്കുടിയും തൃശൂരും പരാജയപ്പെട്ടതെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

Scroll To Top