Friday December 09, 2016
Latest Updates

ഉപ്പ് കൂടുതലായാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് സാധ്യത 

ഉപ്പ് കൂടുതലായാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് സാധ്യത 

ഉപ്പ് കൂടുതലായാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് സാധ്യത. 187 രാജ്യങ്ങളിലെ ഉപ്പ് ഉപയോഗ രീതി പഠനവിധേയമാക്കിയതനുസരിച്ച് അമിതമായ ഉപ്പ് ഉപയോഗം മൂലം വര്‍ഷം 17 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഉപ്പിന്റെ അമിത ഉപയോഗം ഹൃദ്രോഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

ആഗോള തലത്തില്‍ ഒരു ദിവസം ഓരോ വ്യക്തിയും ശരാശരി 3.95 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ നഗരവാസികള്‍ ദിവസവും 7.6 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മനുഷ്യന് ഒരു ദിവസം 2 ഗ്രാം ഉപ്പ് മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഉപ്പ് പഠനം ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Scroll To Top