Tuesday December 06, 2016
Latest Updates

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ്, ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ദീര്‍ഘകാലത്തെ സൂക്ഷിക്കുന്നത് യൂറോപ്യന്‍ കോടതി തടഞ്ഞു

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ്, ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ദീര്‍ഘകാലത്തെ സൂക്ഷിക്കുന്നത് യൂറോപ്യന്‍ കോടതി തടഞ്ഞു

ഡബ്ലിന്‍: ഉപഭോക്താക്കളുടെ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്നത് നിയമ വിരുദ്ധമെന്ന് യൂറോപ്യന്‍ കോടതി.ആര്, എപ്പോള്‍, ആര്‍ക്ക് സന്ദേശങ്ങള്‍ അയച്ചു, ഇന്റര്‍നെറ്റില്‍ ഏതൊക്കെ വിവരങ്ങള്‍തിരയുന്നു തുടങ്ങിയ വിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് സംഭരിക്കുന്നതഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണെന്ന് യൂറോപ്യന്‍ കോടതിനിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് ഇവയുടെ സംഭരണം തടഞ്ഞുകൊണ്ട് കോടതിനിര്‍ദ്ദേശം നല്കിയത്.

നിലവില്‍ ഇത്തരം വിവരങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് വരെ സംഭരിക്കാന്‍ ഐറിഷ് നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ പുതിയ നിയമ പ്രകാരം ഐറിഷ് മൊബൈല്‍ കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഈ വിവരങ്ങള്‍സംഭരിക്കാന്‍ കഴിയില്ല. ഇത് കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ്വിലയിരുത്തല്‍.

അയര്‍ലണ്ടിന്റെ ദേശീയ നിയമത്തിന് വിരുദ്ധമാണ് കോടതി നിര്‍ദ്ദേശം
എന്നും വിമര്‍ശനം ഉയരുന്നുണ്ട്. അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖ മൊബൈല്‍ സേവന
ദാതാക്കളായ വോഡഫോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനെതിരെ രംഗത്ത് വന്നു
കഴിഞ്ഞു.

ഓരോ രാജ്യങ്ങളിലും ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് നില നില്‍ക്കുന്ന
നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ് നിയമമെന്നാണ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്
ടെലികോം കമ്പനികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എഡ്വാര്‍ഡ് സ്‌നോഡന്‍
വിവരങ്ങള്‍ പുറത്ത് വിട്ട ശേഷം ഇക്കാര്യത്തില്‍ പരാതികള്‍ വ്യാപകമായതിന്
പിന്നാലെ ആദ്യമായിട്ടാണ് യൂറോപ്യന്‍ കോടതി ഇക്കാര്യത്തില്‍
നിര്‍ണ്ണായകമായ ഒരു വിധി പുറത്ത് വിടുന്നത്. വിവരങ്ങള്‍ ചോര്‍ത്താനുള്ള
നീക്കത്തില്‍ യൂറോപ്യന്‍ നീതിന്യായ കോടതി യൂറോപ്യന്‍ യൂണിയനാണ് നിര്‍ദേശം
നല്‍കിയത്. നടപടി വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള
കടന്നുകയറ്റമാണെന്ന് കോടതി വ്യക്തമാക്കി.

ദൈനം ദിന ജീവിതത്തിലെ വ്യക്തിപരവും വിലപ്പപ്പെട്ടതുമായ വിവരങ്ങള്‍
മൊത്തത്തോടെ ചോര്‍ത്തുന്നത് സ്വകാര്യവിവരങ്ങളുടെ സുരക്ഷിതത്വം
സംബന്ധിച്ച ഒരു സുരക്ഷയും നല്‍കുന്നില്ലെന്നാണ് കോടതി വിധിയില്‍ പറഞ്ഞത്.

Scroll To Top