Thursday December 08, 2016
Latest Updates

ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണെ ഡബ്ലിനില്‍ ജനക്കൂട്ടം തടഞ്ഞു ,സംഘര്‍ഷം 

ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണെ ഡബ്ലിനില്‍ ജനക്കൂട്ടം തടഞ്ഞു ,സംഘര്‍ഷം 

ഡബ്ലിന്‍:ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ ഹിതപരിശോധനയുമായി ബന്ധപ്പെട്ട ചര്‍ച്ച കഴിഞ്ഞു മടങ്ങിവരികയായിരുന്ന ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ ഇരുപതോളം വരുന്ന വാട്ടര്‍ ചാര്‍ജ് വിരുദ്ധ പ്രക്ഷോഭക്കാര്‍ തടഞ്ഞു. പ്രക്ഷോഭകരും സ്ഥലത്തുണ്ടായിരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ കയ്യേറ്റമുണ്ടാവുകയും ചെയ്തു. രാത്രി 9.30 ഓടെയായിരുന്നു സംഭവം.
സമ്മേളനത്തില്‍ പങ്കെടുത്ത പ്രക്ഷോഭകര്‍ രാത്രി എട്ടുമണിയോടെ തന്നെ പുറത്തിറങ്ങി. ആ സമയം മുതല്‍ തന്നെ ഇവരെ നിയന്ത്രിക്കാന്‍ ഗാര്‍ഡ പാടുപെടുന്നുണ്ടായിരുന്നു. 9.30നു പുറത്തിറങ്ങിയ ബര്‍ട്ടന്റെ കാറിനു മുന്നില്‍ മൂന്നു പേര്‍ കിടക്കുകയും മറ്റുള്ളവര്‍ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
ബര്‍ട്ടന്റെ കാര്‍ പുറത്തു പോയതോടെ സുരക്ഷിതമായ രക്ഷപ്പെടലിനു സഹായിച്ച ഗാര്‍ഡക്കു നേരെയായിരുന്നു പ്രക്ഷോഭകരുടെ രോഷപ്രകടനം.

Scroll To Top