Thursday December 08, 2016
Latest Updates

ഉപതെരഞ്ഞെടുപ്പില്‍ വാട്ടര്‍ ചാര്‍ജ് വിരുദ്ധ തരംഗം:പോള്‍ മര്‍ഫിയും മൈക്കില്‍ ഫിറ്റ്‌സ് മുറൈസും വിജയിച്ചു

ഉപതെരഞ്ഞെടുപ്പില്‍ വാട്ടര്‍ ചാര്‍ജ് വിരുദ്ധ തരംഗം:പോള്‍ മര്‍ഫിയും മൈക്കില്‍ ഫിറ്റ്‌സ് മുറൈസും വിജയിച്ചു

ഡബ്ലിന്‍:  ഫിനഗേല്‍ ഡബ്ലിന്‍ സൗത്ത്, റോസ്‌കോമണ്‍ ഡയല്‍ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പോള്‍ മര്‍ഫിയും മൈക്കില്‍ ഫിറ്റ്‌സ് മുറൈസും വിജയിച്ചു. വെള്ളിയാഴ്ചയാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. ശനിയാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെ താലയിലെ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അരീനയിലും റാസ്‌കോമണിലെ അത്‌ലോണ്‍ റോഡിലെ ഹൈഡ് സെന്ററിലുമാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. രാവിലെ 9 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി. ആന്റി ഒസ്റ്റെറിറ്റി അലയന്‍സിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പോള്‍ മര്‍ഫി സിന്‍ ഫിന്‍ സ്ഥാനാര്‍ത്ഥി കാത്തല്‍ കിങ്ങിനെ പരാജയപ്പെടുത്തി. 

ഫിറ്റ്‌സ് മുറൈസ്

ഫിറ്റ്‌സ് മുറൈസ്

റോസ്‌കോമണില്‍ മുന്‍ റ്റി ഡി മിങ്ങിനെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനര്‍ഥി ഫിറ്റ്‌സ് മുറൈസ് ഫിനാഫാള്‍ സ്ഥാനാര്‍ത്ഥി ഇവാനെയും പരാജയപ്പെടുത്തി. 

ആദ്യ റൌണ്ട് വോട്ട് എണ്ണിയപ്പോള്‍ കാത്തല്‍ കിംഗ്‌സിന് 7288 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളും മര്‍ഫിക്ക് 6,540 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളും ലഭിച്ചു. ഏഴാം റൌണ്ട് എണ്ണല്‍ കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 748 വോട്ടില്‍ നിന്ന് 291 വോട്ടായി കുറഞ്ഞു. എട്ടാം റൌണ്ടില്‍ മര്‍ഫി 9,565 വോട്ടുകള്‍ നേടി കാത്തലിനേക്കാള്‍ 566 വോട്ടുകള്‍ക്ക് മുന്നിലെത്തി. എട്ടാം റൌണ്ടില്‍ കിംഗ്‌സിന് 8,999 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 

ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെയും ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെയും ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് തന്റെ വിജയമെന്ന് പോള്‍ മര്‍ഫി പറഞ്ഞു. 

മറ്റ് സ്ഥാനാര്‍ത്ഥികളില്‍ ഫിനാഫാളിന്റെ ജോണ്‍ ലഹാര്‍ട്ടിന് 2,077 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളും ഫിനാഗലിന്റെ കെയ്റ്റ് കീന് 2,110 വോട്ടുകളും ലേബറിന്റെ പമേല കീന്‍സിന് 2,043 വോട്ടുകളും മക്മഹോന് 2,142 വോട്ടുകളും ലഭിച്ചു. 70,400 വോട്ടര്‍മാരുള്ളതില്‍ 35.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 

റാസ്‌കോമണില്‍ ആദ്യ റൌണ്ട് എണ്ണിയപ്പോള്‍ ഇവാന്‍ 7,334 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടി ഫിറ്റ്‌സ് മുറൈസ് 6,220 വോട്ടുകള്‍ നേടി. എന്നാല്‍ അഞ്ചാം റൌണ്ട് എണ്ണിയപ്പോള്‍ 348 വോട്ടുകള്‍ ലീഡ് നേടി. ആറാം റൌണ്ടില്‍ ലീഡ് 1,639 വോട്ടുകളായി വര്‍ധിപ്പിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളായ സിന്‍ ഫിന്‍ പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ കെന്നി 5,906 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയപ്പോള്‍ ഫിനാഗലിന്റെ ഹോപ്കിന്‍സ് 5,593 വോട്ടുകളും നേടി. കെല്ലി 2,037 വോട്ടുകള്‍ നേടി. 62,369 വോട്ടര്‍മാരുള്ള റാസ്‌കോമണില്‍ 53.8 ശതമാനം പേര്‍ വോട്ട് രഖപ്പെടുത്തി. 

Scroll To Top