Sunday December 04, 2016
Latest Updates

ഉദ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു മത്സരം നേരിടാന്‍ ടെസ്‌കോ 

ഉദ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു മത്സരം നേരിടാന്‍ ടെസ്‌കോ 

ഡബ്ലിന്‍: വിപണിയിലെ മത്സരം കൊഴുക്കുന്നതിന്റെ ഭാഗമായി വിലക്കുറവ് പ്രഖ്യാപിക്കാന്‍ ടെസ്‌കോ തയാറെടുക്കുന്നു.ടെസ്‌കോയിലെ നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് യൂ കെ യില്‍ ഇന്നലെ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു.ആല്‍ഡിയും ലിഡിലും ഉയര്‍ത്തുന്ന മത്സരഭീഷണിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അയര്‍ലണ്ടിലും ടെസ്‌കോ.

ക്രിസ്തുമസ് സീസണിലും മികച്ച വില്‍പ്പന നേടാനായതായി ടെസ്‌കോ അറിയിച്ചു. ഈ ക്രിസ്തുമസ് സീസണില്‍ ടെസ്‌കോയിലെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.

ക്രിസ്തുമസ് സീസണിലെ വ്യാപാരം നേരത്തെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതായി ടെസ്‌കോ അറിയിച്ചു. 2014 ലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക്
ശേഷം ഡിസംബറില്‍ കച്ചവടം മെച്ചപ്പെട്ടത് ടെസ്‌കോ അധികൃതര്‍ക്ക് ശുഭകരമായ വാര്‍ത്തയായി. അതേസമയം യുകെയിലെ ലാഭകരമല്ലാത്ത 43 സ്റ്റോറുകള്‍ പൂട്ടാന്‍ തീരുമാനിച്ചതായി ടെസ്‌കോ അറിയിച്ചു.

അയര്‍ലണ്ടിലും ലാഭകരമല്ലാത്ത സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. ലാഭകരമല്ലാത്ത ഐറിഷ്
സ്റ്റോറുകളില്‍ 350 രാത്രി ജീവനക്കാര്‍ കൂടുതലാണെന്ന് ടെസ്‌കോ കണ്ടെത്തിയിരുന്നു. നിലവില്‍ അയര്‍ലണ്ടിലെ ടെസ്‌കോഷോറൂമുകളില്‍ 15,000 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 260 ജീവനക്കാരെ പുനര്‍വിന്യസിക്കും.നൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും മാനേജ്‌മെന്റ് .മുന്നറിയിപ്പ് നല്കി.

Scroll To Top