Tuesday December 06, 2016
Latest Updates

ഉണ്ണിക്കണ്ണന്‍ വെണ്ണ കട്ടു തിന്നതെന്തിനാണ് ?

ഉണ്ണിക്കണ്ണന്‍ വെണ്ണ കട്ടു തിന്നതെന്തിനാണ് ?

ഹൈന്ദവ പുരാണത്തില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ഇഷ്ട ഭക്ഷണമായിരുന്നു വെണ്ണ. വെണ്ണയോടുള്ള ഇഷ്ടം കൂടിയിട്ടു അത് ആരും കാണാതെ കട്ടുതിന്നാനും ഉണ്ണിക്കണ്ണന്‍ മടികാണിച്ചിട്ടില്ല. ഇത്രയധികം ഭഗവാനെ വെണ്ണയോട് ആകര്‍ഷിച്ചതെന്താണ്? അതിന്റെ വെണ്‍മയോ അതോ രുചിയോ?

lord-krishna-stealing-butterപുരാണവും ചരിത്രവും ഒന്നും ചൂഴ്‌ന്നെടുക്കേണ്ട. വെണ്ണ എങ്ങിനെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കും എന്ന് ഒന്ന് മനസിലാക്കി നോക്കാം. വൈറ്റമിന്‍ എ കൂടുതല്‍ അടങ്ങിയിരിക്കുന്ന വെണ്ണ യൗവ്വനം കാത്തുവെക്കാന്‍ വളരെയേറെ സഹായിക്കും.

ആയുര്‍വേദം കല്‍പ്പിക്കുന്നത് കഴിയുമെങ്കില്‍ ദിവസവും വെണ്ണ കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം എന്നാണ്. വെണ്ണ നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ കാത്തുസംരക്ഷിക്കും.

തടി കുറയ്ക്കാം: വെണ്ണ ഉപയോഗിക്കുന്നത് നമ്മുടെ തടി കുറയ്ക്കാന്‍ സഹായിക്കും. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലിക്തിന്‍ ആണ് ഇതിനായി ശരീരത്തെ പ്രാപ്തമാക്കുന്നത്. ദഹനം എളുപ്പമാകാന്‍ ശരീരത്തെ സഹായിക്കുക എന്ന പ്രവര്‍ത്തിയാണ് ലിക്തിന്‍ ചെയുന്നത്.

ഇന്‌ഫെക്ഷ്‌നില്‍ നിന്നും രക്ഷനേടാം: ഒരാളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെണ്ണയെക്കൊണ്ട് സാധിക്കും. ആന്റി ബാക്ടീരിയല്‍, ആന്റി ഫങ്കല്‍ ആയിട്ടുള്ള ഒത്തിരി മൂലകങ്ങള്‍ വെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. രോഗം വരാതെ ശരീരത്തെ കാത്തുസംരക്ഷിക്കാനും വെണ്ണയ്ക്കു സാധിക്കും.

ഉന്മേഷം തുളുമ്പും പ്രഭാതം: രാവിലെ ഉണര്‍ന്നു പ്രഭാത ഭക്ഷണത്തിന്റെ മെനുവില്‍ വെണ്ണ കൂടി ചേര്‍ക്കുക. ഏറ്റവും നന്നായി ഏറ്റെടുക്കുന്ന ജോലികള്‍ ചെയ്യാനും ഉന്മേഷത്തോടെ രാത്രിവരെ ഇരിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഓര്‍മ്മയ്ക്കും ബുദ്ധിക്കും നല്ല ഉണര്‍വ് ലഭിക്കാനും വെണ്ണ അത്യുത്തമം ആണ്.

മനോഹരമായ ചര്‍മ്മകാന്തി: വെണ്ണയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ചര്‍മത്തെ തിളക്കമുള്ളതും തുടുത്തതുമാക്കി മാറ്റുന്നു. ആരോഗ്യമുള്ള ചര്‍മ്മം നമുക്ക് സമ്മാനിക്കാന്‍ വെണ്ണയ്ക്ക് സാധിക്കും.

കാന്‍സറിനെ പ്രതിരോധിക്കാം: നമ്മുടെ ശരീരഭാഗങ്ങളെ കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന ഔഷധം ആണ് വെണ്ണ.
കുട്ടികളിലെ ബുദ്ധിവളര്‍ച്ച: കുട്ടികളിലെ ബുദ്ധിവളര്‍ച്ച എളുപ്പമാക്കാനും വെണ്ണ ഉപയോഗിക്കാം. വെണ്ണയില്‍ അടങ്ങിയിട്ടുള്ള ആര്‍കിഡോനിക് ആസിഡ് തലച്ചോറിന്റെ വികാസവും സെല്ലുലാര്‍ സിസ്റ്റത്തിന്റെ വളര്‍ച്ചയും എളുപ്പമാക്കും.

വെണ്ണയും അതുമായി ബന്ധപ്പെടുന്ന ഉല്പന്നങ്ങളും മാര്‍ക്ക റ്റില്‍ കിട്ടുമെങ്കിലും മായം കലരാത്തത് നോക്കി വാങ്ങിക്കാന്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ അത് വീടുകളില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് നല്ലത്. ആരോഗ്യ സംരക്ഷണത്തിനും ശരീര സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും നല്ല മരുന്നാണ് വെണ്ണ.

Scroll To Top