Sunday December 11, 2016
Latest Updates

ഉണ്ണികൃഷ്ണന്‍ പൂതൂരിന് കലാകേരളത്തിന്റെ അശ്രുപൂജ

ഉണ്ണികൃഷ്ണന്‍ പൂതൂരിന് കലാകേരളത്തിന്റെ അശ്രുപൂജ

തൃശൂര്‍: മലയാളത്തിലെ യുവസമൂഹം ഒരു കാലത്ത് ആവേശപൂര്‍വം നെഞ്ചിലേറ്റിയിരുന്ന ,പ്രമുഖ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ പൂതൂര്‍ (81) അന്തരിച്ചു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബലിക്കല്ല്, നാഴികമണി, ആനപ്പക, ധര്‍മചക്രം, എന്റെ നൂറ്റൊന്ന് ഓര്‍മകള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്.

1933ല്‍ തൃശൂര്‍ ജില്ലയില്‍ ജനിച്ച പൂതൂര്‍ തന്റെ പത്താം വയസ്സില്‍ തന്നെ കവിതകളടക്കം എഴുതാന്‍ ആരംഭിച്ചു. കരയുന്ന കാല്‍പ്പാടുകളാണ് ആദ്യത്തെ കഥാസമാഹാരം. 1954 മുതല്‍ 56 വരെ പാലക്കാട് വിക്ടോറിയ കോളജില്‍ പഠിച്ചു. എന്നാല്‍ ബിരുദം പൂര്‍ത്തിയാകാകതെ തൊഴിലാളി പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായി.

ബലിക്കല്ല് എന്ന കൃതിക്ക് 1968ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഴികമണിക്ക് ജി സ്മാരക പുരസ്‌കാരം, എന്റെ നൂറ്റൊന്നു കഥകള്‍ എന്ന സമാഹാരത്തിന് 1996ല്‍ പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചു.

എഴുന്നൂറോളം കഥകള്‍, ഇരുപത്തിയൊന്ന് കഥാസമാഹരങ്ങള്‍, പനിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ എന്നിവയടക്കമുള്ളതാണ് പൂതൂരിന്റെ കൃതികള്‍. ചില കൃതികള്‍: മനസേ ശാന്തമാകൂ, ആട്ടുകട്ടില്‍, ആനപ്പക, പാവക്കിനാവ്, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, നക്ഷത്രക്കുഞ്ഞ്, കംസന്‍, മകന്റെ ഭാഗ്യം, തള്ളവിരല്‍, പൂതൂരിന്റെ കഥകള്‍, കാലത്തിന്റെ കളി.

മലയാളത്തെ തന്റെ മൂര്‍ച്ഛയേറിയ തൂലികകൊണ്ട് സമ്പന്നമാക്കിയ പ്രിയപ്പെട്ട എഴുത്തുകാരന് ‘ഐറിഷ് മലയാളി’യുടെ ആദരാന്ജലികള്‍…

Scroll To Top