Monday December 05, 2016
Latest Updates

ഉടമയുടെ വാച്ച് പെട്രോളിങ്ങിനിടെ പിടിച്ചെടുത്ത ഗാര്‍ഡ കോടതി കയറുന്നു

ഉടമയുടെ വാച്ച് പെട്രോളിങ്ങിനിടെ പിടിച്ചെടുത്ത ഗാര്‍ഡ കോടതി കയറുന്നു

ഡബ്ലിന്‍:മോഷണമെന്ന സംശയത്തില്‍ ഗാര്‍ഡാ പിടിച്ചെടുത്ത വാച്ച് ഉടമയുടേത് തന്നെയെന്ന് സംശയം. കേസില്‍ ഗാര്‍ഡാ ഇയോണ്‍ കെല്ലിയും ജോസഫ് കോണര്‍ എന്ന 19 കാരനുമാണ് കോടതിയില്‍ എത്തിയത്. ഗാര്‍ഡ ഇയോണ്‍ കെല്ലി തൊണ്ടിമുതലായി പിടിച്ചെടുത്ത വാച്ച് തന്റെ തന്നെയാണെന്നും വാങ്ങിയതിന്റെ രസീതി തന്റെ കൈവശമുണ്ടെന്നും കോണര്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയായില്ല എന്ന് കാണിച്ച് കേസ് ഡബ്‌ളിന്‍ ജില്ലാകോടതി ഈ മാസം അവസാനത്തേക്ക് മാറ്റി. 6,500 യൂറോ വില വരുന്ന കാര്‍ട്ടിയര്‍ വാച്ചുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവം കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു. രാത്രി 10.35 ഓടെ ഡെയ്ല്‍ ട്രീ റോഡില്‍ പെട്രോളിംഗ് നടത്തുന്നതിനിടയില്‍ എതിരേ വന്ന കൊണറിനോട് സംസാരിക്കാന്‍ കെല്ലി അടുത്തേക്ക് വന്നതിനെ തുടര്‍ന്ന് ഇയാള്‍ വാച്ച് എടുത്തുകൊണ്ട് ഓടുകയും സംശയം തോന്നിയ കെല്ലി പിന്തുടര്‍ന്ന് കോണറെ പിടികൂടിയ ശേഷം നടത്തിയ തെരച്ചിലില്‍ കോണറില്‍ നിന്നും വാച്ച് പിടിച്ചെടുക്കുകയും പാനല്‍ വാറന്റ്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതെല്ലാം നടന്നത് കോണറിന്റെ പതിനെട്ടാം ജന്മദിനത്തിന് പിന്നാലെയാണ്.

വാച്ച് ഇംഗ്ലണ്ടിലുള്ള തന്റെ അമ്മാവന്‍െ്‌റ കയ്യില്‍ നിന്നും കിട്ടിയതാണെന്നും ഇംഗ്ലണ്ടിലെ ഒരു ജുവലറിയില്‍ നിന്നും വാങ്ങിയതാണെന്നും അതിന്റെ രസീതി കൈവശമുണ്ടെന്നും അമ്മാവന്‍ വാച്ച് പിതാവിന് നല്‍കിയതാണെന്നും തുടങ്ങി മൂന്ന് കഥകളാണ് കെല്ലി കോടതിയില്‍ പറഞ്ഞത്. അതേസമയം തന്നെ കോണര്‍ നല്‍കിയ വാച്ചിന്റെ യഥാര്‍ത്ഥ രസീതി കോടതിയില്‍ സമര്‍പ്പിച്ചുമില്ല.

ഇക്കാര്യത്തില്‍ നടന്ന അന്വേണത്തില്‍ ഇതേ രസീതിയില്‍ കോണറിനല്ല വാച്ച് വിറ്റതെന്നും മറ്റൊരു യുവതിക്കാണെന്നും ജ്വല്ലറി ഉടമ മൊഴി നല്‍കിയതായി ഗാര്‍ഡായുടെ സ്‌റ്റേറ്റ്‌മെന്‍്‌റില്‍ പറഞ്ഞിട്ടുണ്ട്. ഇത് ഒരു പക്ഷേ കൊണറിന്റെ സഹോദരിയായിരിക്കാമെന്നാണ് ഗാര്‍ഡ പറയുന്നത്. നേരത്തേ ഈ വാച്ച് ധരിച്ചിരുന്ന മാനേജര്‍ അത് ഒരു കരാറിന്റെ ഭാഗമായി വില്‍പ്പന നടത്തുകയായിരുന്നു. എന്നാല്‍ ഗാര്‍ഡാ പിടിച്ചെടുത്തതെന്ന് പറയുന്ന മോഡല്‍ ലേഡീസിന്‍െ്‌റത് ആണെന്നും ജന്റ്‌സ് ധരിക്കുന്ന തരത്തിലുള്ളതല്ലെന്നും കടയുടമ പറഞ്ഞു.

Scroll To Top