Tuesday December 06, 2016
Latest Updates

ഈ സൗഹൃദം സമാനകളില്ലാത്തതെന്ന് ഒബാമ ,ആണവവിമുക്തലോകം ലക്ഷ്യം 

ഈ സൗഹൃദം സമാനകളില്ലാത്തതെന്ന് ഒബാമ ,ആണവവിമുക്തലോകം ലക്ഷ്യം 

ന്യൂഡല്‍ഹി: ഇന്ത്യക്കും അമേരിക്കയ്ക്കും ഇടയില്‍ സമാനതകളില്ലാത്ത സൗഹൃദമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അടിസ്ഥാന വികസനത്തിലും ആരോഗ്യ രംഗത്തും ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവും, ആണവകരാറിലൂടെ അമേരിക്കക്ക് ഇന്ത്യയെ സഹായിക്കാനാവും ഒബാമ പറഞ്ഞു. ഡല്‍ഹി സിരിഫോട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി സംസാരിക്കുകയായിരുന്നു ഒബാമ. പ്രസംഗത്തില്‍ കേരളത്തെയും ഒബാമ ചൂണ്ടിക്കാട്ടി, കേരളത്തിലെ കായല്‍ തീരങ്ങള്‍ മനോഹരമാണെന്നും അവ സംരക്ഷിക്കപ്പേടേണ്ടതാണെന്നും ഒബാമ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കളില്‍ തനിക്ക് പ്രതീക്ഷയുണ്ട്, തീവ്രവാദത്തിന്റെ ഇരകളാണ് അമേരിക്കയും ഇന്ത്യയും , ഈ മേഖലയില്‍ ഇരുകൂട്ടരും ഒന്നിച്ചു പ്രവര്‍ത്തിക്കും,ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ജനാധിപത്യമാണ്, ആണവ വിമുക്തമായൊരു ലോകമാണ് എല്ലാവരുടെയും അന്തിമ ലക്ഷ്യം, അടിസ്ഥാന വികസനത്തിലും ആരോഗ്യ രംഗത്തും ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ഇന്ത്യയുടെ നേട്ടം ശ്രദ്ധേയമാണെന്നും ഒബാമ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഒബാമ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങും

Scroll To Top