Saturday December 03, 2016
Latest Updates

ഈ വര്‍ഷത്തെ റോസ് ഓഫ് ട്രേലി ആയി മരിയ വാല്‍ഷ് തെരഞ്ഞെടുക്കപ്പെട്ടു

ഈ വര്‍ഷത്തെ റോസ് ഓഫ് ട്രേലി ആയി മരിയ വാല്‍ഷ് തെരഞ്ഞെടുക്കപ്പെട്ടു
ട്രേലി: ഈ വര്‍ഷത്തെ റോസ് ഓഫ് ട്രേലി ആയി മരിയ വാല്‍ഷ് തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 18 നു കെറിയില്‍ ആരംഭിച്ച  അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ വച്ചാണ് മരിയ വാല്‍ഷ് തെരഞ്ഞെടുക്കപ്പെട്ടത്.
 
 അമ്പത്താറാമത് റോസ് ഓഫ് ട്രേലി ആയാണ് മരിയ വാല്‍ഷ് തെരഞ്ഞെടുക്കപ്പെട്ടത്. മാസാച്യൂസെറ്റ്‌സിലെ ബോസ്റ്റണില്‍ നിന്നുള്ള മരിയയും കുടുംബവും 20 വര്‍ഷം മുമ്പ് മേയോയിലെ ഷ്രൂലെയില്‍ കുടിയേറുകയായിരുന്നു. എന്നാല്‍ മരിയ ഗ്രിഫിത്ത് കോളജില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ശേഷം കുടുംബം ന്യുയോര്‍ക്കിലേക്ക് മടങ്ങി. ഇപ്പോള്‍ ഫിലദല്‍ഫിയയിലാണ് മറിയയുടെ കുടുംബം താമസിക്കുന്നത്.
 
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ  27 കാരിയായ മരിയ അത്യാഹ്ലാദത്തോടെയാണ് ഫല പ്രഖ്യാപനം ശ്രവിച്ചത്. ഫലപ്രഖ്യാപനത്തിനു ശേഷം മരിയ വേദിയില്‍ സംസാരിച്ചു. 2009 ല്‍ ഗാല്‍വെയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട തന്റെ കസിനെ ഉള്‍പ്പടെ അനുസ്മരിച്ചു കൊണ്ടാണ് മരിയ സംസാരിച്ചത്. 
Scroll To Top