Thursday December 08, 2016
Latest Updates

ഈ വര്‍ഷം മൂന്നാം തവണയും റെനോ ഡസ്റ്ററിന് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി

ഈ വര്‍ഷം മൂന്നാം തവണയും റെനോ ഡസ്റ്ററിന് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി

റെനോ ഡസ്റ്ററിന് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഡസ്റ്ററിന് സ്‌പെഷ്യല്‍ എഡിഷന്‍ ഇറങ്ങുന്നത്. സ്‌മോക്ക്ഡ് ഹെഡ്!ലാംപുകള്‍ , രണ്ട് ലൈറ്റുകള്‍ അടങ്ങുന്ന ബമ്പര്‍ ഗാര്‍ഡ് , നിയോണ്‍ ഇന്റീരിയര്‍ , വശങ്ങളില്‍ ബോഡി മോള്‍ഡിങ് എന്നീ അധിക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തേയ്ക്ക് അധിക വാറന്റി , നാലു വര്‍ഷത്തേയ്ക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് , ഡസ്റ്റര്‍ ഉടമകളുടെ കൂട്ടായ്മായ ഗ്യാങ് ഓഫ് ഡസ്‌റ്റേര്‍സില്‍ സൗജന്യ അംഗത്വം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 84 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ , ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഡസ്റ്ററിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ്. ലീറ്ററിന് 20.45 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ വര്‍ഷം മേയില്‍ അഡ്വഞ്ചര്‍ എഡിഷന്‍ എന്ന പേരില്‍ ഡസ്റ്ററിന്റെ പ്രത്യേക പതിപ്പ് വിപണിയില്‍ ഇറങ്ങിയിരുന്നു. കഴിഞ്ഞ മാസം രണ്ടാമതും സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഡസ്റ്ററിന്റെ വില്‍പ്പന ഒരു ലക്ഷം തികച്ചതിന്റെ ഭാഗമായാണ് രണ്ടാമത് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്ത് ഇറക്കിയത്.

Scroll To Top