Friday December 09, 2016
Latest Updates

ഈ ലോകകപ്പിലെ ഡ്രിബ്ലിംഗ് വീരന്മാരെ പരിചയപ്പെടാം

ഈ ലോകകപ്പിലെ ഡ്രിബ്ലിംഗ് വീരന്മാരെ പരിചയപ്പെടാം

കാല്‍പ്പന്ത് കളി ആവേശകരമാക്കുന്നതില്‍ ഡ്രിബ്ലിംഗ് വീരന്മാരുടെ പങ്ക് ചെറുതല്ല. അനായാസ മെയ്വഴക്കത്തോടെ ഡ്രിബ്ലിംഗ് വീരന്മാര്‍ പന്ത് മുന്നോട്ട് കൊണ്ടുപോകുന്നത് കളിപ്രേമികള്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണ്. ഈ ലോകകപ്പിലും ഏറ്റവും മനോഹരമായി ഡ്രിബിള്‍ ചെയ്യുന്ന ഒന്നിലധികം താരങ്ങളുണ്ട്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ തന്നെയാണ് ഡ്രിബ്ലിംഗില്‍ ഏറ്റവും വിദഗ്ദനായ താരം. വേഗം കൂടിയ കാലുകള്‍ നെയ്മറെ എതിരാളികളുടെ പേടി സ്വപ്നമാക്കുന്നു.

messiരണ്ടാമത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഓരോ കളിയിലും മെസി ചുരുങ്ങിയത് 4.6 തവണയെങ്കിലും ഡ്രിബിള്‍ ചെയ്യും. മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ ഏത് നിമിഷവും എതിരാളിയുടെ ഗോള്‍ വല ചലിക്കും.

ഹോളണ്ടിന്റെ ആര്യന്‍ റോബനാണ് മറ്റൊരു ഡ്രിബ്ലിംഗ് വിദഗ്ദന്‍. ആദ്യ കളിയില്‍ സ്‌പെയിനെ കീഴടക്കിയ ഹോളണ്ടിന്റെ ഈ ലോകോത്തര വിങ്ങര്‍ എതിര്‍ ടീമിന്റെ ഫുള്‍ബാക്കിനെ ഡ്രിബിള്‍ ചെയ്തു മറികടക്കാനും സ്വന്തം ഇടതുകാലുകൊണ്ട് ഷൂട്ട് ചെയ്യുവാനും അസാമാന്യ പാടവം പ്രകടിപ്പിക്കുന്ന താരമാണ്. അട്മിര്‍ മെഹ്മിദി എന്ന സ്വിറ്റ്‌സര്‍ലന്‍ഡ് താരമാണ് മറ്റൊരു ഡ്രിബ്ലിംഗ് വിദഗ്ദന്‍. ഓരോ കളിയിലും 3 തവണ എങ്കിലും അട്മിര്‍ മെഹ്മിദി ഡ്രിബിള്‍ ചെയ്ത് മുന്നേറും.

എറിക് മാക്‌സിം ചുപോ മോടിംഗ്, കാമറൂണ്‍ താരം. ഓരോ കളിയിലും കുറഞ്ഞത് മൂന്ന് തവണ എങ്കിലും ഡ്രിബിള്‍ ചെയ്യുന്ന താരം. കാമറൂണിന്റെ ലെഫ്റ്റ് വിംഗ് സ്‌െ്രെടക്കറാണ് മോടിംഗ്. ജുവാന്‍ ഗിള്ളര്‍മോ ക്വാഡ്രാഡോ, ഇറ്റാലിയന്‍ താരം. ഒരോ കളിയിലും ഏറ്റവും ചുരുങ്ങിയത് 3.7 തവണയെങ്കിലും ഡ്രിബിള്‍ ചെയ്യുന്നു. ഈഡെന്‍ ഹസാര്‍ഡ്, ബെല്‍ജിയം താരം. ഓരോ കളിയിലും 3.8 തവണ വീതം ഡ്രിബിള്‍ ചെയ്യുന്ന കളിക്കളത്തിലെ മാന്ത്രികന്‍.

ജൂലിയന്‍ ഡ്രാക്‌സലര്‍ ജര്‍മന്‍ നിരയിലെ മറ്റൊരു ഡ്രിബ്ലിംഗ് മാന്ത്രികന്‍. 4.1 തവണയെങ്കിലും ഡ്രിബിള്‍ ചെയ്ത് പന്തുമായി പറക്കുന്ന താരം.  യാസിന്‍ ബ്രഹിമി, അള്‍ജീരിയന്‍ താരം. ഒരോ കളിയിലും ഏറ്റവും ചുരുങ്ങിയത് 4.7 തവണയെങ്കിലും ഡ്രിബിള്‍ ചെയ്യുന്നു.

Scroll To Top