Sunday December 04, 2016
Latest Updates

ഈ ഭാഗ്യവാന്‍ നിങ്ങളാണോ? യൂറോ മില്യന്‍ ജാക്ക്‌പോട്ട് ഒന്നാം സമ്മാനം അയര്‍ലണ്ടില്‍ വിറ്റ ടിക്കറ്റിന്

ഈ ഭാഗ്യവാന്‍ നിങ്ങളാണോ? യൂറോ മില്യന്‍ ജാക്ക്‌പോട്ട് ഒന്നാം സമ്മാനം അയര്‍ലണ്ടില്‍ വിറ്റ ടിക്കറ്റിന്

ഡബ്ലിന്‍: യൂറോ മില്യന്‍ ജാക്ക്‌പോട്ട് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അയര്‍ലണ്ടില്‍ വിറ്റ ടിക്കറ്റിന്. 6, 8, 34, 38, 48 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 3, 9 എന്നീ നമ്പരുകളാണ് ലക്കി സ്റ്റാര്‍ നമ്പരുകള്‍. 86 മില്യന്‍ യൂറോയാണ് വിജയിയെ കാത്തിരിക്കുന്നത്. ഒരാള്‍ തന്നെയാണ് ടിക്കറ്റ് എടുത്തതെങ്കില്‍ രാജ്യത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ആ അജ്ഞാത ഭാഗ്യവാനും ഇടം നേടും. അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നരില്‍ 121ാം സ്ഥാനമാണ് ഇദ്ദേഹത്തെ കാത്തിരിക്കുന്നത്. 

യൂറോ മില്യന്‍ നറുക്കെടുപ്പില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം സമ്മാന തുക നേടുന്ന ഏഴാമത്തെ വിജയി കൂടിയാണ് ഈ അജ്ഞാതന്‍. ലിമെറിക്കിലെ വീട്ടമ്മയ്ക്ക് 2005 ല്‍ 115 മില്യന്‍ യൂറോ യൂറോ മിയാന്‍ നറുക്കെടുപ്പിലൂടെ ലഭിച്ചതിനു ശേഷം അയര്‍ലണ്ടില്‍ നിന്നുള്ള ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ സമ്മാന തുകയാണ് ഇത്. ഈ വിജയി ആരായാലും ഒറ്റദിവസം കൊണ്ട് സിനിമാ താരം ലിയാം നീസന്‍, ഫോര്‍മുല വണ്‍ താരം എഡ്ഡി ഇര്‍വിന്‍ എന്നിവരേക്കാള്‍ സമ്പത്തുള്ള ആളായി മാറിയിരിക്കുകയാണ്. ലിയാം നീസനും എഡ്ഡി ഇര്‍വിനും ആകെ സമ്പാദ്യം 76 മില്യന്‍ യൂറോയാണ്. 

Scroll To Top