Monday December 05, 2016
Latest Updates

ഈ ക്യൂവില്‍ നില്‍ക്കുന്ന ‘സാധാരണക്കാരന്‍’ നിങ്ങളുടെ പ്രസിഡണ്ട് തന്നെ….

ഈ ക്യൂവില്‍ നില്‍ക്കുന്ന ‘സാധാരണക്കാരന്‍’ നിങ്ങളുടെ പ്രസിഡണ്ട് തന്നെ….

ഡബ്ലിന്‍ :ഒരു സാധാരണ ദിവസത്തെ ഡബ്ലിന്‍ സിറ്റി കാഴ്ചകളില്‍ ഒന്നോ രണ്ടോ സവിശേഷമായ കാഴ്ചകള്‍ നിങ്ങളുടെ കണ്ണിലുടക്കിയേക്കാം.. ഒരാള്‍ ATM കൌണ്ടര്‍ ലക്ഷ്യമാക്കി നടക്കുന്നത് ഒരിക്കലും അങ്ങനെ ഒരു കാഴ്ചയാവില്ല . എന്നാല്‍ നിങ്ങളുടെ രാജ്യത്തെ പ്രസിഡന്റ് തന്നെ നേരിട്ട് ATM കൗണ്ടറിലേക്ക് കയറുന്ന കാഴ്ചയാണെങ്കിലോ?

മൈക്കില്‍ ഡി ഹിഗിന്‌സ് അങ്ങനെയൊക്കെയാണ്.

അതുമാത്രമല്ല, ഔദ്യോഗികം അല്ലെങ്കിലും ജനങ്ങള്‍ അംഗീകരിച്ചു നല്‍കിയ തനിക്കുള്ള പ്രത്യേക അവകാശം വേണ്ടെന്നു വെച്ചാണു സാധാരണക്കാരില്‍ ഒരാളെപ്പോലെ പ്രസിഡണ്ട് ക്ഷമയോടെ ക്യൂവില്‍ നില്‍ക്കുന്നത്.അയര്‍ലണ്ടിന്റെ പ്രസിഡണ്ട് ആണെന്ന വലിയഭാവമൊന്നും ആ മുഖത്ത് ഇല്ലേയില്ല..

ക്യൂവില്‍ നില്‍ക്കുന്നത് സ്വന്തം രാജ്യത്തെ പ്രസിഡണ്ടാണെന്നു ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ഭാവത്തിലുള്ള ഒരാളുടെ ചിത്രം ട്വിട്ടറിലാണ് പ്രത്യക്ഷപ്പെട്ടത്. ബാഗോട്ട് സ്ട്രീറ്റിലെ ഒരു AIB ബാങ്കിനു മുന്നില്‍ പ്രസിഡണ്ട് നില്ക്കുന്നതയാണ്

ചിത്രം.ട്വിട്ടറില്‍ ചിത്രം പ്രത്യക്ഷപ്പെട്ട ഉടനെ തന്നെ ഐറിഷ്‌കാര്‍ തങ്ങളുടെ വിനയാന്വാതനായ മൈക്കില്‍ ഡി യുടെ അപദാനം ലോകമെങ്ങും അറിയിക്കുകയും ചെയ്തു!,സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മൈക്കില്‍ ഡി ആയിരുന്നു താരം

Scroll To Top